കേരളം

kerala

ETV Bharat / city

മുഖ്യമന്ത്രിയുടെ ഓഫിസ് നാഥനില്ലാ കളരിയെന്ന് കെ. സുരേന്ദ്രൻ - കെ സുരേന്ദ്രൻ

മറ്റൊരു മുഖ്യമന്ത്രിയും നേരിടാത്ത അപമാനമാണ് പിണറായി വിജയൻ ഇപ്പോൾ നേരിടുന്നത്. ഒരു നിമിഷം പോലും മുഖ്യമന്ത്രി സ്ഥാനത്തിരിക്കാനുള്ള യോഗ്യത പിണറായി വിജയനില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

k suredran against cm office  k suredran news  കെ സുരേന്ദ്രൻ  പിണറായി വിജയൻ
മുഖ്യമന്ത്രിയുടെ ഓഫിസ് നാഥനില്ലാ കളരിയെന്ന് കെ. സുരേന്ദ്രൻ

By

Published : Sep 3, 2020, 4:24 PM IST

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ഓഫിസ് നാഥനില്ലാ കളരിയായി മാറിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവർ മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിടുന്ന വിചിത്രമായ ഏർപ്പാടാണ് അവിടെ നടക്കുന്നതെന്നും സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു. മറ്റൊരു മുഖ്യമന്ത്രിയും നേരിടാത്ത അപമാനമാണ് പിണറായി വിജയൻ ഇപ്പോൾ നേരിടുന്നത്. ഒരു നിമിഷം പോലും മുഖ്യമന്ത്രി സ്ഥാനത്തിരിക്കാനുള്ള യോഗ്യത പിണറായി വിജയനില്ല. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് പിണറായി വിജയൻ കേരളത്തിലെ ജനങ്ങളെ അപമാനിക്കരുതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫിസ് നാഥനില്ലാ കളരിയെന്ന് കെ. സുരേന്ദ്രൻ

ABOUT THE AUTHOR

...view details