കോഴിക്കോട്: ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപിക്കുന്നതിന് മുൻപുള്ള നിർണായക ചർച്ചകള്‍ ഇന്ന് ഡൽഹിയിൽ നടക്കും. എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായും സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവറുമായും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കൂടിക്കാഴ്‌ച നടത്തും.
മുതിർന്ന നേതാക്കളുടെ അഭിപ്രായം പരിഗണിക്കുന്നില്ലെന്ന ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും പരാതിയെ തുടർന്നാണ് ഡിസിസി പട്ടിക സംബന്ധിച്ച് വീണ്ടും ഹൈക്കമാന്‍ഡ് ചർച്ചകളിലേക്ക് പോകുന്നത്. നിലവിൽ നൽകിയിരിക്കുന്ന ചുരുക്ക പട്ടികയിൽ വലിയ മാറ്റങ്ങൾ വരുത്താൻ സാധ്യതയില്ല.