കോഴിക്കോട്: കെ റെയിൽ വിരുദ്ധ സമരത്തിന് ഐക്യദാർഢ്യവുമായി പരിസ്ഥിതി പ്രവർത്തക മേധാ പട്‌കർ തിങ്കളാഴ്‌ച കോഴിക്കോട് എത്തുന്നു. വെങ്ങളം കെ റെയിൽ ജനകീയ പ്രതിരോധ സമിതിയുടെ അനിശ്ചിതകാല സത്യഗ്രഹത്തിന്‍റെ 464-ാം ദിവസമായ ജനുവരി 10നാണ് മേധാ പട്‌കർ കാട്ടിലപ്പീടിക സമരപന്തലിൽ എത്തുന്നത്.
2020 ഒക്‌ടോബർ 2 മുതലാണ് കെ റെയിൽ പ്രതിരോധ സമിതി അനിശ്ചിത കാല സത്യഗ്രഹ സമരം ആരംഭിച്ചത്. ഇന്ത്യയിലുടനീളം നിരവധി സമരപോരാട്ടങ്ങൾക്ക് നേതൃത്വം വഹിച്ചിട്ടുള്ള മേധാ പട്കർ സമരപന്തലിൽ എത്തിച്ചേരുന്നുവെന്നത് കെ റെയിൽ വിരുദ്ധ സമരത്തിന് ആവേശം പകരുമെന്ന് സമര സമതി പ്രവർത്തകർ പറഞ്ഞു.