കോഴിക്കോട്: മോന്‍സണ്‍ കേസും പ്രളയ ഫണ്ട് തട്ടിപ്പും സിബിഐ അന്വേഷിക്കണമെന്ന് കെ മുരളീധരൻ എംപി. കോഴിക്കോട്ടെ പ്രളയ ധനസഹായ തട്ടിപ്പ് വിജിലൻസ് അന്വേഷിക്കണം. കേന്ദ്രത്തിനോട് അന്വേഷണം ആവശ്യപ്പെട്ട് കത്തയക്കാൻ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു. കോണ്‍ഗ്രസുകാരെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തി കാര്യം നേടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ അത് നടക്കില്ല.
മോന്സണ് കേസും പ്രളയ ഫണ്ട് തട്ടിപ്പും സിബിഐ അന്വേഷിക്കണമെന്ന് കെ മുരളീധരൻ - k muraleedharan
'കേന്ദ്രത്തിനോട് അന്വേഷണം ആവശ്യപ്പെട്ട് കത്തയക്കാൻ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു'
മോന്സണ് കേസും പ്രളയ ഫണ്ട് തട്ടിപ്പും സിബിഐ അന്വേഷിക്കണമെന്ന് കെ മുരളീധരൻ
മോന്സണ് പാസ്പോർട്ട് ഇല്ലെന്ന് കേട്ട പാതി പൊലീസ് വിശ്വസിച്ചുവെന്നും ഇക്കാര്യത്തിലടക്കം കൂടുതൽ അന്വേഷണം വേണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. എഡിജിപി ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ഒരന്വേഷണവും ഫലപ്രദമല്ലെന്നും കെ മുരളീധരൻ പറഞ്ഞു.
Also read: 'മോണ്‍സണില്‍' പ്രക്ഷുബ്‌ദമായി സഭ; പ്രതിപക്ഷം ഇറങ്ങിപ്പോയി
Last Updated : Oct 5, 2021, 1:34 PM IST