കോഴിക്കോട്: ഐഎൻഎല്ലിലെ തർക്കം തീർക്കാൻ കാന്തപുരം വിഭാഗത്തിൻ്റെ ഇടപെടൽ. കാസിം ഇരിക്കൂർ കാന്തപുരം വിഭാഗത്തിൻ്റെ നേതാവ് അബ്ദുല്‍ ഹക്കീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വഹാബ് പക്ഷവുമായി അസ്ഹരി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. കാന്തപുരം വിഭാഗത്തിൻ്റെ പിന്തുണയാണ് ഐഎൻഎല്ലിൻ്റെ കരുത്ത്.
ഐഎൻഎൽ സംസ്ഥാന കമ്മിറ്റി ഓഫിസ് കാസിം വിഭാഗത്തിന് നൽകി ജില്ല മുൻസിഫ് കോടതി ഉത്തരവിട്ടിരുന്നു. അബ്ദുള്‍ വഹാബ് വിഭാഗം ഓഫിസിൽ കയറരുതെന്നും കോടതി അറിയിച്ചു.
മൂന്നാം തിയ്യതി വഹാബ് വിഭാഗം ഓഫിസിൽ സ്റ്റേറ്റ് കൗൺസിൽ യോഗം ചേരാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇതേ ഓഫിസിൽ വഹാബ് ജില്ല കമ്മിറ്റി യോഗം വിളിച്ച് ചേർത്തിരുന്നു.