കേരളം

kerala

ETV Bharat / city

ഐഎൻഎല്ലിൽ സമവായം ; അബ്ദുൾ വഹാബ് പ്രസിഡന്‍റായും കാസിം ഇരിക്കൂർ സെക്രട്ടറിയായും തുടരും - എ വിജയരാഘവൻ

സമവായം കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയില്‍

INL KASIM IRIKKUR ABDUL WAHAB  INL  KASIM IRIKKUR  ABDUL WAHAB  കാസിം ഇരിക്കൂർ  അബ്ദുൾ വഹാബ്  കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ  ഐഎൻഎൽ  എ വിജയരാഘവൻ  എല്‍ഡിഎഫ്
ഐഎൻഎല്ലിൽ സമവായം; അബ്ദുൾ വഹാബ് പ്രസിഡന്‍റായും കാസിം ഇരിക്കൂർ സെക്രട്ടറിയായും തുടരും

By

Published : Sep 5, 2021, 11:28 AM IST

കോഴിക്കോട് :ഐഎൻഎല്ലിൽ അന്തിമ വെടിനിർത്തൽ. അനുനയ ചർച്ചകൾക്ക് ഒടുവിൽ ഒരുമിച്ച് പോകാമെന്ന് കാസിം ഇരിക്കൂർ വിഭാഗവും അബ്ദുൾ വഹാബ് പക്ഷവും സമ്മതിച്ചു. കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ സാന്നിധ്യത്തിൽ ഒരു മണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് സമവായമുണ്ടായത്.

കൊച്ചിയിലെ തമ്മിൽ തല്ലിന് മുമ്പുള്ള അവസ്ഥ തുടരാനാണ് ധാരണ. വഹാബ് സംസ്ഥാന പ്രസിഡന്‍റായും കാസിം ഇരിക്കൂർ സെക്രട്ടറിയായും തുടരും. കൂടാതെ പുറത്താക്കിയവരെ മുഴുവൻ തിരിച്ചെടുക്കാനും ധാരണയായിട്ടുണ്ട്.

പരസ്യമായി തെരുവില്‍ ഏറ്റുമുട്ടിയ സാഹചര്യത്തിൽ ഇരു വിഭാഗങ്ങളെയും എകെജി സെന്‍ററില്‍ വിളിച്ചുവരുത്തി ഒന്നിച്ചുപോകാൻ എല്‍ഡിഎഫ് കൺവീനർ എ വിജയരാഘവൻ കർശന നിർദേശം നല്‍കിയിരുന്നു. ഇരുകൂട്ടരും അനുനയ ചർച്ചകൾക്ക് തയ്യാറായിരുന്നെങ്കിലും ഒന്നും വിജയകരമായിരുന്നില്ല.

ALSO READ :ഐഎൻഎല്ലില്‍ അപ്രതീക്ഷിത ട്വിസ്റ്റുകൾ, കാസി ഇരിക്കൂറിന് സെക്കുലർ വിഭാഗത്തിന്‍റെ പിന്തുണ

കൂടാതെ കഴിഞ്ഞ ദിവസം കാസിം ഇരിക്കൂർ വിഭാഗത്തിന് പിന്തുണയുമായി ഐഎൻഎൽ സെക്യുലര്‍ രംഗത്തെത്തിയിരുന്നു. ഐഎൻഎൽ അബ്ദുൾ വഹാബ് വിഭാഗം ഇടതുമുന്നണിക്ക് ചീത്തപ്പേര് ഉണ്ടാക്കിയെന്നും അവർ കാരണമാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകേണ്ടി വന്നതെന്നും സെക്യുലര്‍ വിഭാഗം ആരോപിച്ചിരുന്നു.

ABOUT THE AUTHOR

...view details