കോഴിക്കോട്:കാരശ്ശേരി പഞ്ചായത്തിലെ കരിങ്കൽ ക്വാറിയിൽ അനധികൃത ഖനനം കാരണം തൊട്ടടുത്തുള്ള വീടുകൾ തകർച്ചാഭീഷണിയിൽ. പഞ്ചായത്തിലെ കക്കാട് വില്ലേജിൽപ്പെട്ട സ്വകാര്യ വ്യക്തിയുടെ കരിങ്കൽ ക്വാറിയുടെ പരിസരത്തുള്ളവരാണ് വീടുകൾക്ക് വിള്ളൽ വീണും,കിണറുകൾ ഇടിഞ്ഞും ദുരിതത്തിൽ ആവുന്നത്. ക്വാറിയിലെ വലിയ സ്ഫോടനത്തിൽ ഈ ഭാഗത്തെ പല വീടുകളുടെ ചുമരുകളും വിണ്ടുകീറി അപകടാവസ്ഥയിലാണ്.
കാരശ്ശേരിയിലെ കരിങ്കൽ ക്വാറിയിൽ അനധികൃത ഖനനം; നാട്ടുകാർ ദുരിതത്തിൽ - Illegal mining in granite quarries Kozhikodu
കക്കാട് വില്ലേജിൽപ്പെട്ട സ്വകാര്യ വ്യക്തിയുടെ കരിങ്കൽ ക്വാറിയിലെ ഖനനമാണ് പ്രദേശത്തുള്ളവരുടെ വീടുകൾ ഭീഷണിയിലാക്കുന്നത്
കാരശ്ശേരിയിലെ കരിങ്കൽ ക്വാറിയിൽ അനധികൃത ഖനനം; നാട്ടുകാർ ദുരിതത്തിൽ
ക്വാറിയിൽ നിന്നുമുയരുന്ന കനത്ത പൊടിശല്യം പ്രദേശത്തെ പലരെയും രോഗികൾ ആക്കിയിട്ടുണ്ട്. നിയന്ത്രിത അളവിലും കൂടുതൽ സ്‌ഫോടക വസ്‌തുക്കൾ ഉപയോഗിച്ചും മറ്റ് അനധികൃത രീതിയിലുമാണ് ക്വാറിയിൽ ഖനനം നടത്തുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. ജനവാസത്തിന് ഭീഷണിയായ നിലയിൽ ക്വാറിയിൽ പാറ പൊട്ടിക്കുന്നതിന് നിയന്ത്രണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ALSO READ:കെ-റെയില്‍ വിരുദ്ധ സമരം; 'കരുത്തേകാന്‍ കരുതലാകാന്‍' കോണ്‍ഗ്രസിന്‍റെ 'കരുതല്‍ പട'