കോഴിക്കോട്:ചെലവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ചെലവൂർ കണ്ടംപുറത്ത് റോസ്ഡേൽ വീട്ടിൽ ശോഭ (54) ആണ് മരിച്ചത്. ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് രാഘവനെ (64) ചേവായൂർ പൊലീസ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം.
ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു - കൊലപാതകം
കൊടുവാൾ ഉപയോഗിച്ച് ശോഭയെ വെട്ടിയ ശേഷം രാഘവൻ മക്കളെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തപ്പോഴാണ് താൻ വിഷം കഴിച്ചിട്ടുണ്ടെന്ന് രാഘവൻ വെളിപ്പെടുത്തിയത്.
ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു
കൊടുവാൾ ഉപയോഗിച്ച് ശോഭയെ വെട്ടിയ ശേഷം രാഘവൻ മക്കളെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴേക്കും ശോഭ മരിച്ചിരുന്നു. തുടർന്ന് ചേവായൂർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തപ്പോഴാണ് താൻ വിഷം കഴിച്ചിട്ടുണ്ടെന്ന് രാഘവൻ വെളിപ്പെടുത്തിയത്. തുടർന്ന് ഇയാളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.