കേരളം

kerala

ETV Bharat / city

'ഹരിത'യുടെ ആരോപണം നിഷേധിച്ച് പി.കെ നവാസ് - PK Navas NEWS

ആരുടെയെങ്കിലും സഞ്ചി പിടിച്ചാലേ പാർട്ടിയിൽ സ്ഥാനമുള്ളൂ എന്നാണെങ്കിൽ ആത്മാഭിമാനമാണ് വലുതെന്നാണ് തന്‍റെ നിലപാടെന്നും പി കെ നവാസ്.

പി.കെ നവാസ് വാർത്ത  എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ്  'ഹരിത'യുമായി ബന്ധപ്പെട്ട വിവാദങ്ങൾ  'പാർട്ടിക്ക് അപമാനകരമായ പ്രവൃത്തി തന്നിൽ നിന്നുണ്ടാകില്ല'  വിശദീകരണവുമായി പികെ നവാസ്  ലീഗിനകത്ത് സമാന്തര സംഘങ്ങൾ  പി.കെ നവാസിന്‍റെ രാഷ്ട്രീയ ബോധം  harita controversy news  muslim league  harita controversy  P.K Navas explanation  MSF State president PK Navas  PK Navas NEWS  PK Navas
'പാർട്ടിക്ക് അപമാനകരമായ പ്രവൃത്തി തന്നിൽ നിന്നുണ്ടായിട്ടില്ല'; വിശദീകരണവുമായി പി.കെ നവാസ്

By

Published : Aug 18, 2021, 10:00 AM IST

കോഴിക്കോട്: എം.എസ്.എഫ് വനിത വിഭാഗമായ 'ഹരിത'യുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ്. പാർട്ടിക്കും പാണക്കാട് തങ്ങൾമാർക്കും അപമാനമുണ്ടാക്കുന്ന ഒരു പ്രവർത്തിയും തന്നിൽ നിന്നുണ്ടായിട്ടില്ല. സംഘടനയ്ക്കുളളിലെ സംഘങ്ങളിലല്ല, സംഘടനയിലാണ് അംഗങ്ങൾ ആവേണ്ടത്. ആരുടെയെങ്കിലും സഞ്ചി പിടിച്ചാലേ പാർട്ടിയിൽ സ്ഥാനമുള്ളൂ എന്നാണെങ്കിൽ ആത്മാഭിമാനമാണ് വലുതെന്നാണ് തന്‍റെ നിലപാടെന്നും പി കെ നവാസ്.

READ MORE:ലൈംഗികാധിക്ഷേപം: 'ഹരിത'യുടെ പരാതിയിൽ എംഎസ്എഫ് നേതാക്കൾക്കെതിരെ കേസ്

തെറ്റ് പറ്റിയാൽ തെറ്റ് പറ്റിയെന്ന് അംഗീകരിക്കും. തനിക്ക് ഒരു തെറ്റും പറ്റിയിട്ടില്ല. സമാന്തര സംഘങ്ങളിൽ അംഗമാകാതിരിക്കുന്നതാണ് തന്‍റെ രാഷ്ട്രീയ ബോധം. ലീഗിനകത്ത് സമാന്തര സംഘങ്ങളുണ്ട്. അതിൽ താൻ അംഗമാകില്ല. പാർട്ടിക്ക് അകത്ത് നിന്നുതന്നെ പ്രയാസമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും പികെ നവാസ് പറഞ്ഞു.

മുസ്ലിം ലീഗിന്‍റെ വിദ്യാർഥിനികളുടെ സംഘടനയായ ഹരിതയിലെ പ്രവർത്തകരെ എംഎസ്എഫ് നേതാക്കൾ ലൈഗിക അധിക്ഷേപം നടത്തിയെന്നാരോപിച്ച് നേതാക്കൾ വനിത കമ്മിഷന് പരാതി നൽകുകയായിരുന്നു.

READ MORE:'ഹരിത' വിവാദം : ചിലരുടെ പെരുമാറ്റം സംഘടനയുടേതായി കാണരുതെന്ന് ലത്തീഫ് തുറയൂർ

ABOUT THE AUTHOR

...view details