കേരളം

kerala

ETV Bharat / city

സ്വർണക്കടത്ത് സംഘം സമാന്തര ടെലഫോൺ സംവിധാനം ഉപയോഗപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട് - gold smugglers parallel telephone exchange news

കൊയിലാണ്ടിയിൽ സ്വർണക്കടത്ത് കാരിയറെ തട്ടിക്കൊണ്ടുപോയത് സമാന്തര ടെലഫോൺ സംവിധാനം ഉപയോഗപ്പെടുത്തിയെന്ന് വിവരം.

സമാന്തര ടെലഫോൺ സംവിധാനം സ്വർണക്കടത്ത് സംഘം  സമാന്തര ടെലഫോൺ സംവിധാനം വാര്‍ത്ത  സ്വർണക്കടത്ത് സംഘം സമാന്തര ടെലഫോൺ സംവിധാനം വാര്‍ത്ത  കൊയിലാണ്ടി തട്ടിക്കൊണ്ടു പോകല്‍ വാര്‍ത്ത  സമാന്തര ടെലഫോൺ സംവിധാനം പൊലീസ് റിപ്പോര്‍ട്ട് വാര്‍ത്ത  കോഴിക്കോട് ക്രൈംബ്രാഞ്ച് സമാന്തര ടെലഫോൺ സംവിധാനം വാര്‍ത്ത  gold smugglers used parallel telephone exchange  parallel telephone exchange news  gold smugglers parallel telephone exchange news  parallel telephone exchange crime branch news
സ്വർണക്കടത്ത് സംഘം സമാന്തര ടെലഫോൺ സംവിധാനം ഉപയോഗപ്പെടുത്തിയതായി റിപ്പോര്‍ട്ട്

By

Published : Aug 2, 2021, 1:56 PM IST

കോഴിക്കോട്: സംസ്ഥാനത്ത് സജീവമായ സമാന്തര ടെലഫോൺ സംവിധാനം സ്വർണക്കടത്ത് സംഘങ്ങളും ഉപയോഗപ്പെടുത്തിയതായി പൊലീസ് റിപ്പോർട്ട്. കൊയിലാണ്ടിയിൽ സ്വർണക്കടത്ത് കാരിയറെ തട്ടിക്കൊണ്ടുപോകാന്‍ ഈ സംവിധാനവും ഉപയോഗിച്ചെന്നാണ് വിവരം.

തട്ടിക്കൊണ്ട് പോകൽ കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം കോഴിക്കോട് ക്രൈംബ്രാഞ്ചിന് വിവരം കൈമാറി. കോഴിക്കോട് നഗരത്തിൽ ഏഴിടങ്ങളിലാണ് സമാന്തര ടെലഫോൺ എക്‌സ്ചേഞ്ച് പ്രവർത്തിച്ചിരുന്നത്.

തൃശൂര്‍, കൊച്ചി, മൈസൂർ എന്നിവിടങ്ങളിൽ കണ്ടെത്തിയ എക്സ്ചേഞ്ചുകൾക്കും ഇതുമായി ബന്ധമുള്ളതായാണ് കണ്ടെത്തൽ.

Read more: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ്; മുഖ്യ ആസൂത്രകൻ ഇബ്രാഹിം

നഗരത്തിൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിപ്പിച്ച കേസിലെ മുഖ്യ ആസൂത്രകൻ മലപ്പുറം സ്വദേശി ഇബ്രാഹിമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

ഒളിവിൽ കഴിയുന്ന കൂട്ടുപ്രതികളും മൂ​രി​യാ​ട്​ സ്വ​ദേ​ശി​ക​ളുമായ ഷ​ബീ​ർ, കൃ​ഷ്​​ണ​പ്ര​സാ​ദ്​ എ​ന്നി​വ​ർ ഇബ്രാഹിമുമായി ബ​ന്ധ​പ്പെ​ട്ട​തിന്‍റെ തെളിവുകളും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്​ ല​ഭി​ച്ചിട്ടുണ്ട്.

സ​മാ​ന്ത​ര ടെ​ലഫോ​ൺ എ​ക്​​സ്​​ചേ​ഞ്ചു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ​ക്ക്,​​ ബെം​ഗ​ളൂ​രു​വി​ൽ നേരത്തേ അറസ്റ്റിലായവരുമായി അടുത്ത ബ​ന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

കോ​ഴി​ക്കോ​​ട്ടെ കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ കൊ​ള​ത്ത​റ സ്വദേശി ജുറൈസിനെ കസ്‌റ്റഡി​യി​ൽ വാ​ങ്ങി ചോദ്യം ചെയ്‌തപ്പോഴാണ് ഇത് വ്യക്തമായത്.

ABOUT THE AUTHOR

...view details