കോഴിക്കോട്: തുഷാരഗിരിയിലെ ഇഎഫ്‌എൽ വനഭൂമി സ്വകാര്യ വ്യക്തികൾക്ക് വിട്ടു നൽകുന്നതിന്‍റെ ഭാഗമായി ഫോറസ്റ്റ് മിനി സർവേ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ സർവേ ആരംഭിച്ചു. വർഷങ്ങൾക്ക് മുൻപ് സർക്കാർ ഇഎഫ്എൽ ഭൂമിയായി ഏറ്റെടുത്തപ്പോൾ കുടിയൊഴിപ്പിക്കപ്പെട്ട 5 പേർക്കായി 23.89 ഏക്കർ ഭൂമിയാണ് കോടതി വിധിയെ തുടർന്ന് വനംവകുപ്പ് കൈമാറാൻ നടപടി സ്വീകരിക്കുന്നത്.
അതിര് തിരിച്ച് അടിക്കാടുകൾ വെട്ടിത്തെളിക്കുന്ന ജോലി കഴിഞ്ഞ ദിവസം ആരംഭിച്ചു. ഫോറസ്‌റ്റ് മിനി സർവേ വിഭാഗം ഭൂമി സർവേ ചെയ്‌ത ശേഷം സ്കെച്ച് തയ്യാറാക്കി റീനോട്ടിഫൈ ചെയ്‌ത് വ്യക്തികൾക്ക് കൈമാറുവാനാണ് പദ്ധതി.