കേരളം

kerala

ETV Bharat / city

കരയിലും വെള്ളത്തിലും തരംഗമാകാൻ ഫൈബർ തോണി - ഫൈബര്‍ തോണി

കണ്ണിപറമ്പ് തെങ്ങിലക്കടവ് എളമ്പിലാങ്കുഴി പ്രമോദ് കുമാറും കൊല്ലറക്കൽ പ്രവീൺ കുമാറുമാണ് ചെലവ് കുറഞ്ഞ രീതിയില്‍ തോണികള്‍ നിര്‍മിച്ചു നല്‍കുന്നത്.

പ്രളയത്തില്‍ നിന്ന് രക്ഷപെടാന്‍ ഫൈബര്‍ തോണി

By

Published : Nov 14, 2019, 7:42 PM IST

Updated : Nov 14, 2019, 8:48 PM IST

കോഴിക്കോട്: കുറഞ്ഞ ചെലവും ദീർഘകാല ഉറപ്പും ഉപയോഗിക്കാനുള്ള സൗകര്യവും. അതാണ് ഫൈബർ തോണിയുടെ പ്രത്യേകത. കഴിഞ്ഞ പ്രളയകാലത്ത് ഫൈബർ തോണികളുമായി എത്തിയ മത്സ്യത്തൊഴിലാളികൾ നടത്തിയ രക്ഷാപ്രവർത്തനം കേരളം കണ്ടതാണ്.

കരയിലും വെള്ളത്തിലും തരംഗമാകാൻ ഫൈബർ തോണി
കോഴിക്കോട് കണ്ണിപ്പറമ്പ് തെങ്ങിലക്കടവ് എളമ്പിലാങ്കുഴി പ്രമോദ് കുമാറും കൊല്ലറക്കൽ പ്രവീൺ കുമാറും നിർമിക്കുന്ന ഫൈബർ തോണികൾക്ക് ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്.18 അടി നീളത്തിലും മൂന്നടി വീതിയിലുമുള്ള തോണിയാണ് ഇവർ നിര്‍മിക്കുന്നത്. ആറ് പേർക്ക് സുഖമായി യാത്ര ചെയ്യാം. ഭാരം കുറവായതിനാല്‍ ആയതിനാൽ ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് എത്തിക്കാനും എളുപ്പമാണ്. 38,000 രൂപയാണ് ഒരു തോണിയുടെ നിർമാണത്തിന് ചെലവ് വരുന്നത്.പുഴയിൽ തന്നെ സൂക്ഷിക്കേണ്ടതില്ലെന്നതാണ് ഇതിന്‍റെ പ്രത്യേകത. ഉപയോഗം കഴിഞ്ഞ് കരയിൽ വച്ചാലും കേടുപാടുകളൊന്നും പറ്റില്ല. അറ്റകുറ്റപ്പണികൾ ഒന്നുമില്ലാതെ വർഷങ്ങളോളം നിലനിൽക്കുമെന്നും നിര്‍മാതാക്കള്‍ പറയുന്നു. പ്രമോദ് കുമാറാണ് തോണി ഉണ്ടാക്കാനുള്ള അച്ച് രൂപപ്പെടുത്തിയത്. ഫൈബറും മരവും ചേർത്താണ് നിർമാണം.
Last Updated : Nov 14, 2019, 8:48 PM IST

ABOUT THE AUTHOR

...view details