കോഴിക്കോട്: കൊയിലാണ്ടി മന്ദമംഗലം കടൽ തീരത്ത് കാണപ്പെട്ട എളമ്പക്ക (കക്ക) ചാകരയെ കുറിച്ച് പഠിക്കാൻ വിദഗ്‌ധ സംഘമെത്തി. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ സയൻ്റിസ്റ്റ് പി.കെ അശോകൻ, സി വിനോദ് എന്നിവരടങ്ങിയ സംഘമാണ് എത്തിയത്. കടലിൻ്റെ അടിത്തട്ടിൽ എന്തെങ്കിലും തരത്തിലുള്ള പ്രതിഭാസം ഉണ്ടായത് കൊണ്ടാകാം ഇങ്ങനെ സംഭവിച്ചതെന്നാണ് വിദഗ്‌ധ സംഘത്തിൻ്റെ അഭിപ്രായം.
കൊയിലാണ്ടിയില്‍ എളമ്പക്ക ചാകര; കടലിന്‍റെ അടിത്തട്ടിലെ പ്രതിഭാസം മൂലമാകാമെന്ന് വിദഗ്‌ധ സംഘം - കൊയിലാണ്ടി കക്ക തീരത്തടിഞ്ഞു
ജൂണ്‍ ഒന്നിന് വൈകിട്ട് മുതലാണ് കൊയിലാണ്ടി മന്ദമംഗലം പാലക്കുളം ബീച്ചിൽ എളമ്പക്ക കൂട്ടത്തോടെ കരയ്ക്കടിഞ്ഞത്.
എന്നാല്‍, എളമ്പക്കയുടെ പ്രജനന സമയമായത് കൊണ്ട് കടലിലെ ചെളിയിൽ നിന്നും രക്ഷ നേടാൻ ഇവ കൂട്ടത്തോടെ കരയിൽ എത്തിയതാകാമെന്നാണ് നാട്ടുകാർ പറയുന്നത്. കടൽക്ഷോഭം ഇല്ലാത്ത, ശാന്തമായ പ്രദേശമായത് കൊണ്ടാകാം എളമ്പക്കകൾ മന്ദമംഗലം ഭാഗത്ത് അടിഞ്ഞ് കൂടാൻ കാരണമായതെന്നും തീരദേശവാസികൾ വിദഗ്‌ധ സംഘത്തോട് പറഞ്ഞു. ജൂണ്‍ ഒന്നിന് വൈകിട്ട് മുതലാണ് കൊയിലാണ്ടി മന്ദമംഗലം പാലക്കുളം ബീച്ചിൽ എളമ്പക്ക കൂട്ടത്തോടെ കരയ്ക്കടിഞ്ഞത്.
Read more: കൊയിലാണ്ടിയില്‍ എളമ്പക്ക ചാകര; പാലക്കുളം ബീച്ചിൽ കക്കവാരാൻ ആൾത്തിരക്ക്