കോഴിക്കോട്:തിനൂരിൽ നിന്ന് 1200 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു. ക്രിസ്‌മസ്, ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്. കോഴിക്കോട് എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നാദാപുരം എക്സൈസ് റേഞ്ച് സംഘം പരിശോധന നടത്തിയത്.
കോഴിക്കോട് എക്‌സൈസ് സംഘം 1200 ലിറ്റർ വാഷ് പിടികൂടി - Excise seized 1200 liters of wash
ക്രിസ്‌മസ്, ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് 1200 ലിറ്റർ വാഷ് പിടികൂടിയത്.
കോഴിക്കോട് എക്‌സൈസ് 1200 ലിറ്റർ വാഷ് പിടികൂടി
തിനൂർ വില്ലേജിൽ എടോനി ഉറുതൂക്കി തോടിന്‍റെ അരികിൽ വ്യാജവാറ്റ് നിർമാണത്തിനായി പാകപ്പെടുത്തിയ നിലയിലായിരുന്നു വാഷ്. പ്രതിയെ കണ്ടെത്തിയില്ല. പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.