തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് സ്ഥാനാർഥികള്‍ - എം കെ രാഘവൻ
കടുത്ത ചൂടാണെങ്കിലും വകവയ്ക്കാതെയാണ് രാഷ്ട്രീയപാർട്ടികൾ തങ്ങളുടെ സ്ഥാനാർഥികള്‍ക്കായി പ്രചാരണം നടത്തുന്നത്
കോഴിക്കോട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ. എൽഡിഎഫ് സ്ഥാനാർഥി എ പ്രദീപ് കുമാർ രണ്ടാംഘട്ട പ്രചാരണം ഇന്നത്തോടെ അവസാനിപ്പിച്ചു. മൂന്നാം ഘട്ടത്തില്‍ പൊതുയോഗങ്ങളും കൺവെൻഷനുകളും കേന്ദ്രീകരിച്ച് പ്രചാരണംനടത്തും. യുഡിഎഫ് സ്ഥാനാർഥിഎം കെ രാഘവൻ ഒന്നാംഘട്ട പ്രചാരണം ഇന്നത്തോടെ അവസാനിപ്പിക്കുമ്പോള്‍ എൻഡിഎ സ്ഥാനാർഥി കെ പി പ്രകാശ് ബാബു കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ സ്ഥാപനങ്ങളിലും കലാലയങ്ങളിലും സന്ദർശിച്ചു. കാലാവസ്ഥ പ്രതികൂലമായി ചൂടു കൂടുന്നുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് രാഷ്ട്രീയപാർട്ടികൾ തങ്ങളുടെ സ്ഥാനാർഥികള്‍ക്കായിപ്രചാരണം നടത്തുന്നത്.