കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച സംഭവത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കേസില്‍ പ്രതിചേർക്കപ്പെട്ട അരുൺ, രാജേഷ്, അഷിൻ, മുഹമ്മദ് ഷബീർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് കോഴിക്കോട് ജില്ല കോടതി തള്ളിയത്. ഈ സാഹചര്യത്തിൽ പ്രതികൾ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയേക്കും.
അതിനിടെ, കേസിലെ മുഖ്യപ്രതിയും ഡിവൈഎഫ്‌ഐ നേതാവുമായ കെ അരുണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. ആരോഗ്യവകുപ്പിന് കീഴിലെ കരാര്‍ ജീവനക്കാരനാണ് കെ അരുണ്‍ എന്ന വിവരമാണ് പുറത്ത് വരുന്നത്. മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷന് കീഴിലെ വെയര്‍ഹൗസിലെ പായ്‌ക്കിങ് വിഭാഗത്തിലായിരുന്നു അരുണിന്‍റെ ജോലി. എന്നാല്‍ മാസങ്ങളായി അരുണ്‍ ജോലിക്ക് വരാറില്ലെന്നാണ് മാനേജരുടെ വിശദീകരണം.