കോഴിക്കോട്:കല്ലട ട്രാവൽസിന്‍റെ ബസിൽ യാത്ര ചെയ്‌ത യുവതിയെ ഡ്രൈവർ അപമാനിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് കല്ലടയുടെ കോഴിക്കോട് ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ താഴിട്ടു പൂട്ടി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയവർ ഓഫീസിന് പുതിയ താഴിട്ടു പൂട്ടുകയായിരുന്നു. യാത്രക്കാരോട് അപമര്യാദയായി പ്രവർത്തിക്കുന്ന കല്ലട ട്രാവൽസിന്‍റെ സർവീസ് ഇനി മുതൽ വേണ്ടെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി നിഖിൽ പറഞ്ഞു.
കല്ലട ട്രാവൽസിന്‍റെ കോഴിക്കോട് ഓഫീസ് ഡിവൈഎഫ്ഐ താഴിട്ടു പൂട്ടി - യാത്രക്കാരി
യാത്രക്കാരോട് അപമര്യാദയായി പ്രവർത്തിക്കുന്ന കല്ലട ട്രാവെൽസിന്‍റെ സർവീസ് ഇനി മുതൽ വേണ്ടെന്ന് ഡിവൈഎഫ്ഐ
കോഴിക്കോട് ഓഫീസ് ഡിവൈഎഫ്ഐ താഴിട്ടു പൂട്ടി
കണ്ണൂരിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരിയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. പിൻസീറ്റിൽ യാത്ര ചെയ്ത യുവതിക്ക് പുലർച്ചെ ഒന്നരയോടെയാണ് ബസ് ജീവനക്കാരനിൽ നിന്നും ദുരനുഭവം ഉണ്ടായത്. തന്നെ അപമാനിക്കാൻ ശ്രമിച്ച കാര്യം മറ്റ് ബസ് ജീവനക്കാരോട് പറഞ്ഞപ്പോൾ അയാളെ ന്യായീകരിക്കാൻ ശ്രമിച്ചെന്ന് യുവതി പറയുന്നു. തന്നെ തട്ടി ഉണർത്താൻ ശ്രമിച്ചതായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു. തുടർന്നാണ് യുവതി പെലീസിൽ പരാതി നൽകിയത്.
Last Updated : Jun 20, 2019, 5:32 PM IST