കോഴിക്കോട്: മദ്യലഹരിയില്‍ പൊലീസിന് നേരെ യുവാവിന്‍റെ പരാക്രമം. പുതുപ്പാടി കൊട്ടാരക്കോത്ത് സ്വദേശി ഷംസീര്‍ എന്ന കുഞ്ഞിയാണ് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ആക്രമണത്തില്‍ എസ്ഐ പുരുഷോത്തമനും രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു.
ചൊവ്വാഴ്‌ച വൈകീട്ടോടെയാണ് സംഭവം. അമ്പായത്തോട് ബാറിൽ എത്തിയ ഇയാൾ മദ്യപിച്ച് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുകയായിരുന്നു. ബാർ ജീവനക്കാർ വിവരമറിയിച്ചതിനെ തുടര്‍ന്ന് താമരശ്ശേരി പൊലീസ് എത്തിയെങ്കിലും ഇയാള്‍ പൊലീസിനെ ആക്രമിച്ചു. തുടര്‍ന്ന് കൂടുതൽ പൊലീസെത്തി യുവാവിനെ ജീപ്പിൽ കയറ്റിയെങ്കിലും ജീപ്പിന്‍റെ ചില്ല് തല്ലിത്തകർത്തു.