കോഴിക്കോട്:കോഴിക്കോട് വെള്ളിമാടുകുന്നിൽ ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പെണ്‍കുട്ടികളുമായി സംസാരിച്ചതായി ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അറിയിച്ചു. കുട്ടികൾ പറഞ്ഞ പരാതികൾ അനുഭാവപൂർവം പരിഗണിക്കുമെന്നും കുട്ടികൾക്ക് എതിരായ ഒരു തീരുമാനവും ഉണ്ടാകില്ലെന്നും ചെയർമാൻ പി.എം തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളിമാടുകുന്ന് സംഭവം; പെണ്‍കുട്ടികളുടെ പരാതികൾ അനുഭാവപൂർവം പരിഗണിക്കും - വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോം
കുട്ടികളെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് മാതാവ് സമർപ്പിച്ച അപേക്ഷ ഉടൻ പരിഗണിക്കുമെന്നും സിഡബ്ല്യുസി

വെള്ളിമാടുകുന്ന് സംഭവം; പെണ്‍കുട്ടികളുടെ പരാതികൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് സിഡബ്ല്യുസി
വെള്ളിമാടുകുന്ന് സംഭവം; പെണ്‍കുട്ടികളുടെ പരാതികൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് സിഡബ്ല്യുസി
ചിൽഡ്രൻസ് ഹോമിലെ പ്രശ്‌നങ്ങൾ വിലയിരുത്താൻ ശിശുക്ഷേമ സമിതി ചേർന്ന അടിയന്തര യോഗത്തിന് ശേഷമാണ് സിഡബ്ല്യുസി ചെയർമാൻ മാധ്യമങ്ങളെ കണ്ടത്. കുട്ടികളെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് മാതാവ് സമർപ്പിച്ച അപേക്ഷ ചൈൽഡ് വെൽഫെയർ കമ്മിറ്റി പരിഗണിക്കുമെന്നും രണ്ടുദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും സിഡബ്ല്യുസി ചെയർമാൻ അറിയിച്ചു.
ALSO READ:ചില്‍ഡ്രൻസ് ഹോം ചാടിയ പെണ്‍കുട്ടികളിലൊരാള്‍ കൈ ഞരമ്പ് മുറിച്ചു