കേരളം

kerala

ETV Bharat / city

മാവൂർ ക്ഷീരോത്പാദന സഹകരണ സംഘത്തിന്‍റെ ഭരണം നിലനിർത്തി സിപിഎം - മാവൂർ ക്ഷീരോത്പാദന സഹകരണ സംഘത്തിന്‍റെ ഭരണം നിലനിർത്തി സിപിഎം

മുൻ ഏരിയ കമ്മിറ്റി അംഗം ആയിരുന്ന ബാലകൃഷ്‌ണൻ നായരുടെ കേരള പ്രവാസി അസോസിയേഷൻ എന്ന പാർട്ടി ഉയർത്തിയ ഭീഷണി അതിജീവിച്ചാണ് സിപിഎം വിജയം

CPM retains control of Mavoor Co operative Society  Mavoor Co operative Society election  മാവൂർ ക്ഷീരോത്പാദന സഹകരണ സംഘത്തിന്‍റെ ഭരണം നിലനിർത്തി സിപിഎം  മാവൂർ ക്ഷീരോത്പാദന സഹകരണ സംഘം
മാവൂർ ക്ഷീരോത്പാദന സഹകരണ സംഘത്തിന്‍റെ ഭരണം നിലനിർത്തി സിപിഎം

By

Published : Jun 22, 2022, 10:40 PM IST

കോഴിക്കോട് : മാവൂർ ക്ഷീരോത്പാദന സഹകരണ സംഘത്തിന്‍റെ ഭരണം സിപിഎം നിലനിർത്തി. വിമതർ ഉയർത്തിയ ഭീഷണി അതിജീവിച്ചാണ് ഔദ്യോഗിക പാനൽ വൻവിജയം നേടിയത്. കനത്ത പൊലീസ് കാവലിൽ ആയിരുന്നു വോട്ടെടുപ്പ്.

സിപിഎമ്മിലെ ഭിന്നതയെ തുടർന്ന് മുൻ ഏരിയ കമ്മിറ്റി അംഗം ആയിരുന്ന ബാലകൃഷ്‌ണൻ നായരും ഒരു വിഭാഗം പ്രവർത്തകരും കേരള പ്രവാസി അസോസിയേഷൻ എന്ന പാർട്ടിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് പതിറ്റാണ്ടുകളായി സിപിഎം ഭരിക്കുന്ന ക്ഷീര സംഘം പിടിക്കാൻ ഇവർ ശ്രമിച്ചത്.

മാവൂർ ക്ഷീരോത്പാദന സഹകരണ സംഘത്തിന്‍റെ ഭരണം നിലനിർത്തി സിപിഎം

ഫലം വന്ന ശേഷം ബാലകൃഷ്‌ണൻ നായർക്കും വിമതർക്കും എതിരെ മുദ്രാവാക്യം വിളിച്ച് സിപിഎം പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി.

ABOUT THE AUTHOR

...view details