കേരളത്തില്‍ വീണ്ടും കൊവിഡ് മരണം - കൊവിഡ് മരണം കോഴിക്കോട്
15:26 May 24
അർബുദ രോഗിയായ വയനാട് കൽപ്പറ്റ സ്വദേശി കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചാണ് മരിച്ചത്
കോഴിക്കോട്:സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. വയനാട് കൽപ്പറ്റ സ്വദേശി ആമിന (53) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന ഇവര്‍ ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് മരിച്ചത്. അർബുദ രോഗിയായ ഇവര്‍ ദുബായിയില്‍ സ്ഥിരതാമസമായിരുന്നു.
മെയ് 20ന് ദുബായിയിൽ നിന്നും കൊച്ചി വിമാനത്താവളം വഴിയാണ് ഇവര്‍ കേരളത്തിൽ എത്തിയത്. പിന്നീട് ഇവരെ അര്‍ബുദ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ നടത്തിയ കൊവിഡ് പരിശോധനയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് 21 നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. മൃതദേഹം കോഴിക്കോട് തന്നെ മറവ് ചെയ്യാനാണ് പ്രാഥമികമായി തീരുമാനിച്ചിരിക്കുന്നത്.