കേരളം

kerala

ETV Bharat / city

അഗസ്ത്യൻ മൂഴി- കൈതപ്പൊയിൽ റോഡ് നിർമാണത്തില്‍ അഴിമതി ആരോപണം - mukkam latest news

18 മാസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കുമെന്ന കരാറില്‍ ആരംഭിച്ച നിര്‍മാണം ഇപ്പോള്‍ പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്

അഗസ്ത്യൻ മൂഴി- കൈതപ്പൊയിൽ റോഡ് നിർമാണത്തില്‍ അഴിമതി ആരോപണം

By

Published : Nov 13, 2019, 5:13 PM IST

Updated : Nov 13, 2019, 8:39 PM IST

കോഴിക്കോട് : മലയോര മേഖലയുടെ സമഗ്ര വികസനത്തിന് മുതൽക്കൂട്ടാവുന്ന അഗസ്ത്യമൂഴി തിരുവമ്പാടി കൈതപ്പൊയിൽ റോഡ് നവീകരണത്തിൽ കോടികളുടെ അഴിമതിയെന്ന് ആരോപണം. 86.34 കോടി രൂപ ചിലവില്‍ 21 കിലോമീറ്റർ റോഡ് നവീകരണം നടക്കുന്നത് യാതൊരു വിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ്. 18 മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന കരാറില്‍ ആരംഭിച്ച നിര്‍മാണം ഇപ്പോള്‍ പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. ബി.എസ്.എൻ.എൽ, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി എന്നിവർക്ക് വേറെ കേബിള്‍ ചാല്‍ ഉണ്ടെന്നിരിക്കെ അത് ഒഴിവാക്കി റോഡിലൂടെയാണ് പ്രവര്‍ത്തനം നടത്തുന്നത്. ഇതോടെ റോഡ് നിർമാണത്തിനായി നാട്ടുകാർ സൗജന്യമായി വിട്ടു നൽകിയ സ്ഥലം പലയിടത്തും വെറുതെയായി. സ്ഥലം തിരിച്ചുനൽകാൻ നടപടിയാവശ്യപ്പെട്ട് കഴിഞ്ഞ മാസം നാട്ടുകാർ സമരം നടത്തിയിരുന്നു.

അഗസ്ത്യൻ മൂഴി- കൈതപ്പൊയിൽ റോഡ് നിർമാണത്തില്‍ അഴിമതി ആരോപണം

അതേസമയം നിർമാണം പുരോഗമിക്കുന്ന സമയത്ത് തന്നെ പലയിടത്തും റോഡ് തകരുകയും ചെയ്തു. മുക്കം കണ്ണോത്തിന് സമീപം 12 അടി ഉയരമുള്ള കരിങ്കല്‍ക്കെട്ട് 20 മീറ്ററോളം ദൂരത്തില്‍ നിലംപൊത്തി. കോണ്‍ക്രീറ്റില്‍ വേണ്ടത്ര കമ്പി ഉപയോഗിച്ചിരുന്നില്ലെന്നും അതുകാരണമാണ് ഭിത്തി തകര്‍ന്നതെന്നുമാണ് ആക്ഷേപം.

തിരുവമ്പാടി വില്ലേജ് ഓഫിസിന് സമീപത്തെ പാലം പുതുക്കി പണിതതിലെ അശാസ്ത്രീയതയെ തുടർന്ന് കനത്ത മഴയില്‍ മുങ്ങിയിരുന്നു. നിലവിലെ റോഡിനേക്കാൾ മുക്കാൽ മീറ്റർ മാത്രം പൊക്കിയാണ് പാലം നിര്‍മിച്ചത്. നാട്ടുകാരെ മുഴുവൻ ദുരിതത്തിലാക്കിയാണ് റോഡ് നവീകരണം. അതിനിടെയാണ് അശാസ്ത്രീയ രീതിയിൽ നിർമിക്കുന്ന ഭീമൻ കരിങ്കൽകെട്ടുകൾ തകർന്നു വീഴുന്നതും ഉയരക്കുറവ് മൂലം പാലം വെളളത്തിൽ മുങ്ങുന്നതും.

Last Updated : Nov 13, 2019, 8:39 PM IST

ABOUT THE AUTHOR

...view details