കേരളം

kerala

ETV Bharat / city

പഴകിയ ഇറച്ചിക്കടത്ത്; കർശന നടപടിയുമായി കോർപ്പറേഷൻ - കോഴിക്കോട് വാര്‍ത്തകള്‍

റെയില്‍വേ സ്റ്റേഷനിലും ട്രെയിനുകളിലും പരിശോധന നടത്താന്‍ റെയിൽവേ ഉദ്യോഗസ്ഥരോട് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്

kozhikode corporation news  kozhikode news  കോഴിക്കോട് വാര്‍ത്തകള്‍  കോഴിക്കോട് കോര്‍പ്പറേഷന്‍
പഴകിയ ഇറച്ചിക്കടത്ത്: കർശന നടപടിയുമായി കോർപ്പറേഷൻ

By

Published : Jan 14, 2020, 5:20 PM IST

കോഴിക്കോട്: ട്രെയിൻ മാർഗം ജില്ലയിലേക്ക് പഴകിയ കോഴി ഇറച്ചിയെത്തിക്കാന്‍ ശ്രമിക്കുന്ന സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി കോഴിക്കോട് കോർപ്പറേഷൻ. ഹോട്ടലുകളിലും മറ്റും പരിശോധന കർശനമാക്കിയതായും നിയമ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്നും കോർപ്പറേഷൻ ആരോഗ്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ കെ.വി ബാബുരാജ് അറിയിച്ചു. റെയില്‍വേ സ്‌റ്റേഷനിലും ട്രെയിനുകളിലും പരിശോധന നടത്താന്‍ റെയിൽവേ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

പഴകിയ ഇറച്ചിക്കടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി ബാബുരാജ്

പരിശോധന കർശനമാക്കിയാൽ പഴകിയ മാംസത്തിന്‍റെ വിതരണം നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് കോർപ്പറേഷൻ അധികൃതർ കണക്ക് കൂട്ടുന്നത്. റെയിൽവേയുടെ സഹകരണം കൂടിയുണ്ടെങ്കിൽ പൂർണമായും ഇത് നിർത്തലാക്കാൻ കഴിയുമെന്നും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു.

ABOUT THE AUTHOR

...view details