കോഴിക്കോട്: വഖഫ് ബോർഡ് സംരക്ഷണത്തിന് വേണ്ടിയുള്ള ബഹുജന കൺവെൻഷൻ കോഴിക്കോട് നടന്നു. പിടിഎ റഹീം എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന ബഹുജന കൂട്ടായ്‌മയിൽ മന്ത്രി വി അബ്‌ദുറഹ്മാൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ടി കെ ഹംസ ആണ് വഖഫ് ബഹുജന യോഗം ഉദ്ഘാടനം ചെയ്‌തത്.
വഖഫ് സ്വത്തുക്കൾ യഥാർഥ അവകാശികൾക്ക് ലഭിക്കാൻ സർക്കാർ ഇടപെടുമ്പോൾ ചിലർ രാഷ്ട്രീയ താൽപര്യത്തോടെ അതിനു തുരങ്കം വെയ്‌ക്കുകയാണെന്ന് സമ്മേളനത്തിൽ പങ്കെടുത്തവർ പറഞ്ഞു.