കോഴിക്കോട്: കൊയിലാണ്ടിയിലെ കൊല്ലത്ത് ട്രെയിനിന് മുകളിൽ തെങ്ങ് വീണ് ഗതാഗതം തടസപ്പെട്ടു. ശക്തമായ ചുഴലിക്കാറ്റാണ് തീരദേശ മേഖലയിൽ ആഞ്ഞ് വീശിയത്. പല ഭാഗങ്ങളിലും കനത്ത നാശനഷ്ടം നഷ്‌ടം രേഖപ്പെടുത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി ചുഴലിക്കാറ്റ് വീശുന്നുണ്ട്.
പത്തനംതിട്ട ജില്ലയിലെ റാന്നി, മല്ലപ്പള്ളി മേഖലകളിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ വൻ നാശനഷ്ടം രേഖപ്പെടുത്തി. മല്ലപ്പള്ളി താലൂക്കില്‍ എഴുമറ്റൂര്‍ പഞ്ചായത്തില്‍ തെള്ളിയൂര്‍ വില്ലേജില്‍ ശക്തമായ ചുഴലിക്കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും നിരവധി വീടുകള്‍ക്ക് നാശ നഷ്ടങ്ങള്‍ സംഭവിച്ചിട്ടുമുണ്ട്.