കേരളം

kerala

ETV Bharat / city

നൂറിന്‍റെ നിറവില്‍ കോഴിക്കോട് രൂപത; ശതാബ്‌ദി ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി - കോഴിക്കോട് രൂപത ശതാബ്‌ദി ആഘോഷങ്ങൾ മുഖ്യമന്ത്രി ഉദ്‌ഘാടനം

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു

calicut diocese centenary celebration  pinarayi inaugurates centenary celebration of calicut diocese  calicut diocese hundred years celebration  കോഴിക്കോട് രൂപത ശതാബ്‌ദി ആഘോഷങ്ങൾ  കോഴിക്കോട് രൂപത ശതാബ്‌ദി ആഘോഷങ്ങൾ മുഖ്യമന്ത്രി ഉദ്‌ഘാടനം  നൂറിന്‍റെ നിറവില്‍ കോഴിക്കോട് രൂപത
നൂറിന്‍റെ നിറവില്‍ കോഴിക്കോട് രൂപത; ശതാബ്‌ദി ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി

By

Published : Jun 12, 2022, 10:51 PM IST

കോഴിക്കോട്:മലബാറിന്‍റെ മാതൃ രൂപതയായ കോഴിക്കോട് രൂപതയുടെ ശതാബ്‌ദി ആഘോഷങ്ങൾക്ക് തുടക്കം. ശതാബ്‌ദി ആഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. കഴിഞ്ഞ 99 വർഷങ്ങളായുള്ള കോഴിക്കോട് രൂപതയുടെ പ്രവർത്തനം പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നൂറാം വാര്‍ഷിക നിറവില്‍ കോഴിക്കോട് രൂപത

സഭക്കും സർക്കാരിനും നിരവധി മേഖലകളിൽ സഹകരിക്കാനാകും. നാട്ടിൽ സ്‌പര്‍ധ വളർത്താൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അതിനെതിരെ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായ ബെത്‌ലഹേം ഭവന പദ്ധതിയും മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷനായിരുന്നു. തലശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പാംബ്ലാനി മുഖ്യ പ്രഭാഷണം നടത്തി.

ABOUT THE AUTHOR

...view details