കോഴിക്കോട്: വെങ്ങളം- രാമനാട്ടുകര ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ സിവിൽ പൊലീസ് ഓഫിസർക്ക് ദാരുണാന്ത്യം. കക്കോടി മക്കട എടപ്പയിൽ പ്രജിത്ത് കുമാർ (35) ആണ് മരിച്ചത്. അമ്പലപ്പടി ജംങ്ഷന് സമീപം ചൊവ്വാഴ്‌ച രാത്രി 9.15 ഓടെയാണ് അപകടമുണ്ടായത്.
കാര്‍ ബൈക്കിലിടിച്ച് സിവില്‍ പൊലീസ് ഓഫിസര്‍ മരിച്ചു - civil police officer death kozhikode news
രാമനാട്ടുകര ബൈപ്പാസില്‍ അമ്പലപ്പടി ജംങ്ഷന് സമീപം ചൊവ്വാഴ്‌ച രാത്രി 9.15 ഓടെയാണ് അപകടമുണ്ടായത്.
കൊയിലാണ്ടി ഭാഗത്ത് നിന്ന് എയർപോർട്ടിലേക്ക് പോവുകയായിരുന്ന സ്വകാര്യ കാറിടിച്ചാണ് അപകടം സംഭവിച്ചത്. പ്രജിത്ത് കുമാര്‍ സഞ്ചരിച്ച ബൈക്കിലേക്ക് കാറിടിച്ചാണ് അപകടം. റോഡിലേക്ക് തെറിച്ചുവീണ പ്രജിത്ത് കുമാറിന്‍റെ ശരീരത്തിലേക്ക് കാർ കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. ചെറുകുളം ഭാഗത്തേക്ക് കടക്കുന്നതിനായി വശം ചേർന്ന് ബൈക്ക് ഓടിക്കുന്നതിനിടയിലാണ് ദിശ തെറ്റിച്ച് കാർ കടന്നുവന്നത്. മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Also read: ബൈക്കുമായി കൂട്ടിയിടിച്ച് അപകടം ; ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു