കോഴിക്കോട്: ചേവായൂർ കൂട്ട ബലാത്സംഗ കേസിലെ രണ്ട് പ്രതികൾ കൂടി പിടിയിൽ. അത്തോളി സ്വദേശികളായ നിജാസ്, ഷുഹൈബ് എന്നിവരാണ് പിടിയിലായത്. കേസിലെ മറ്റ് രണ്ട് പ്രതികളായ അജ്‌നാസ്, ഫഹദ് എന്നിവരെ പൊലീസ് വെള്ളിയാഴ്‌ച അറസ്റ്റ് ചെയ്‌തിരുന്നു. ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായെന്ന് പൊലീസ് വ്യക്തമാക്കി.
സ്വകാര്യ ആശുപതിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. ലോഡ്‌ജ് കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. കൂട്ടബലാത്സംഗം നടന്ന ചേവരലത്തെ ലോഡ്‌ജിനെക്കുറിച്ച് നേരത്തെ പരാതി ഉയർന്നിരുന്നു. പൊലീസ് ലോഡ്‌ജ് ജീവനക്കാരേയും ഉടമയേയും ചോദ്യം ചെയ്യും.