കോഴിക്കോട്:അലന്‍, താഹ കേസ് നിയമസഭയില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഎപിഎ ചുമത്തുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ ഒന്നും ഈ കേസിൽ പാലിച്ചിട്ടില്ലെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാവുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസിൽ അറസ്റ്റിലായ താഹയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യുഎപിഎ കേസ്; തെളിവുണ്ടെങ്കില്‍ മുഖ്യമന്ത്രി പുറത്തുവിടണമെന്ന് ചെന്നിത്തല - എന്‍ഐഎ
മുഖ്യമന്ത്രി പറയുന്നത് പോലെ ഇവർ മാവോയിസ്റ്റുകളാണെങ്കില്‍ അതിന്‍റെ തെളിവ് എന്തുകൊണ്ടാണ് പുറത്ത് വിടാത്തതെന്നും ചെന്നിത്തല ചോദിച്ചു. ഇവർ എന്ത് തരം മാവോയിസ്റ്റ് പ്രവർത്തനമാണ് നടത്തിയതെന്ന് അറിയാൻ പൊതുസമൂഹത്തിന് താൽപ്പര്യമുണ്ട്.
മുഖ്യമന്ത്രി പറയുന്നത് പോലെ ഇവർ മാവോയിസ്റ്റുകളാണെങ്കില്‍ അതിന്‍റെ തെളിവ് എന്തുകൊണ്ടാണ് പുറത്ത് വിടാത്തതെന്ന് ചെന്നിത്തല ചോദിച്ചു. ഇവർ എന്ത് തരം മാവോയിസ്റ്റ് പ്രവർത്തനമാണ് നടത്തിയതെന്ന് അറിയാൻ പൊതുസമൂഹത്തിന് താൽപ്പര്യമുണ്ട്. അതിന്‍റെ അടിസ്ഥാനത്തിൽ വസ്തുത മനസിലാക്കാനാണ് താൻ ഇവിടെ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് യുഡിഎഫ് ഇല്ല. അറസ്റ്റിലായവർ കോൺഗ്രസുകാരല്ല. എന്നാൽ ഇതൊരു മനുഷ്യാവകാശ പ്രശ്നമാണ്. രണ്ടു യുവാക്കൾക്കെതിരേ യുഎപിഎ ചുമത്തുകയും, പിന്നീട് കേന്ദ്ര ഏജൻസി വരികയുമാണുണ്ടായത്. എൻഐഎ ഏറ്റെടുത്ത 90% കേസും തള്ളിപ്പോയ അവസ്ഥയാണ്. അതിനാൽ തന്നെ ഈ കേസും നിസാരമായി തള്ളിക്കളയാൻ സാധിക്കില്ല. നാളെ ഒരാൾക്കും ഇത്തരം അവസ്ഥ വന്നുകൂട. പിണറായി വിജയനും അമിത് ഷായും തമ്മിൽ വ്യത്യാസമില്ലെന്നും ചെന്നിത്തല പറഞ്ഞു.