കോഴിക്കോട് :കാറിൽ കടത്താൻ ശ്രമിച്ച 150 കിലോ കഞ്ചാവുമായി ദമ്പതികൾ അടക്കം മൂന്ന് പേർ പിടിയിൽ. നല്ലളം സ്വദേശികളായ അരീക്കാട് ഹസൻഭായ് വില്ലയിൽ പിഎം ഷംജാദ് (25), ഭാര്യ അനീഷ (23), പുല്ലാനിപ്പറമ്പ് ബൈത്തുൽ ഹലയിൽ ബിഎം അഹമ്മദ് നിഹാൽ (26) എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് പിടികൂടിയത്.
ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് മൂവരും അറസ്റ്റിലാകുന്നത്. പൊലീസ് പിന്തുടരുന്നതിനിടെ മെഡിക്കൽ കോളജ് പരിസരത്തുവച്ചാണ് കാർ അപകടത്തിൽപ്പെട്ടത്.