കോഴിക്കോട്: മാവൂരിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. സ്വകാര്യ ബസും മിനിലോറിയും ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 10.30ഓടെയാണ് സംഭവം.
മാവൂരില്‍ സ്വകാര്യ ബസും ലോറിയും ബൈക്കും കൂട്ടിയിടിച്ചു: നിരവധി പേര്‍ക്ക് പരിക്ക് - ബസും മിനിലോറിയും ബൈക്കും കൂട്ടിയിടിച്ചു
കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മിനിലോറിയുമായി കൂട്ടിയിടിക്കുകയും തുടർന്ന് ലോറി ബുള്ളറ്റില്‍ ഇടിക്കുകയുമായിരുന്നു
മാവൂരില്‍ സ്വകാര്യ ബസും ലോറിയും ബൈക്കും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
അരീക്കോട് നിന്നും മാവൂർ വഴി കോഴിക്കോട്ടേക്ക് വരികയായിരുന്ന കൊളക്കാടൻ എന്ന് പേരുള്ള ബസാണ് മിനിലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ പിന്നോട്ടേക്ക് തിരിഞ്ഞ മിനിലോറി ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു.