കേരളം

kerala

ETV Bharat / city

കൊടിയത്തൂരില്‍ വിരണ്ടോടിയ പോത്ത് നാട്ടുകാരെ മുള്‍മുനയില്‍ നിർത്തിയത് നാല് മണിക്കൂര്‍: video - കൊടിയത്തൂരില്‍ പോത്ത് വിരണ്ടോടി

എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയിൽ മുക്കം അരീക്കോട് റോഡിൽ വച്ചാണ് പോത്ത് വിരണ്ടോടിയത്. വിരണ്ടോടിയ പോത്ത് ഒരാളെ കുത്തി പരിക്കേൽപ്പിച്ചു. വാഹനങ്ങളും നശിപ്പിച്ചിട്ടുണ്ട്.

പോത്ത് വിരണ്ടോടി  buffalo runs amok in kozhikode  buffalo attack man in kozhikode  കൊടിയത്തൂരില്‍ പോത്ത് വിരണ്ടോടി  കോഴിക്കോട് പോത്ത് ആക്രമണം
കൊടിയത്തൂരില്‍ പോത്ത് വിരണ്ടോടി; നാട്ടുകാരെ മുള്‍മുനയില്‍ നിർത്തിയത് നാല് മണിക്കൂര്‍

By

Published : Jan 21, 2022, 3:26 PM IST

കോഴിക്കോട്: കൊടിയത്തൂരില്‍ അറക്കാനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി. എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കം അരീക്കോട് റോഡിൽ വച്ചാണ് പോത്ത് വിരണ്ടോടിയത്. ഇന്ന് (21.01.22) രാവിലെ 8 മണിയോടെയാണ് സംഭവം.

വിരണ്ടോടിയ പോത്തിനെ പിടികൂടുന്നതിന്‍റെ ദൃശ്യങ്ങള്‍

മണിക്കൂറുകളോളം പലയിടങ്ങളിലായി ഓടിയ പോത്തിനെ ഉച്ചക്ക് 12 മണിയോടെ എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിലെ ഗോതമ്പ് റോഡ് അങ്ങാടിയിൽ വച്ച് നാട്ടുകാരും മുക്കം ഫയർഫോഴ്‌സും ചേർന്ന് സാഹസികമായി പിടികൂടുകയായിരുന്നു.

ഇസ്‌മായില്‍ എന്നയാളുടെ പോത്താണ് വിരണ്ടോടിയത്. വിരണ്ടോടിയ പോത്ത് ഒരാളെ കുത്തി പരിക്കേൽപ്പിച്ചു. വാഹനങ്ങളും നശിപ്പിച്ചിട്ടുണ്ട്. പോത്തിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ആളുകൾക്ക് ചെറിയ തോതില്‍ പരിക്കേറ്റിരുന്നു.

Also read: കാലുകൊണ്ട് ചില്ലുപൊളിച്ച് മോഷണ ശ്രമം, കള്ളന്മാര്‍ സി.സി.ടി.വിയില്‍: വീഡിയോ

ABOUT THE AUTHOR

...view details