റബ്ബർതോട്ടത്തിൽ നിന്നും സ്റ്റീൽ ബോംബുകൾ കണ്ടെത്തി - steel bomb
പ്ലാസ്റ്റിക് കവറുകളിൽ ഒളിപ്പിച്ച നിലയിലാണ് ബോംബുകൾ കണ്ടെത്തിയത്.
![റബ്ബർതോട്ടത്തിൽ നിന്നും സ്റ്റീൽ ബോംബുകൾ കണ്ടെത്തി](https://etvbharatimages.akamaized.net/etvbharat/images/768-512-2890086-597-fca6ddbd-b74b-4e46-815c-c0f45f91fabd.jpg)
കോഴിക്കോട്: പേരാമ്പ്ര പന്തിരിക്കര ടൗണിൽ വേങ്ങേരി റോഡിനടുത്തുള്ള റബ്ബർതോട്ടത്തിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. പ്ലാസ്റ്റിക് കവറുകളിൽ ഒളിപ്പിച്ച നിലയിലാണ് ബോംബുകൾ കണ്ടെത്തിയത്. പെരുവണ്ണാമൂഴി എസ്ഐ എം എൻ ബിജോയ്, പൊലീസ് ഉദ്യോഗസ്ഥരായ രാജേഷ് കുനിയിൽ, സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച നിലയിൽ ബോംബുകൾ കണ്ടെത്തിയത്. കോഴിക്കോട് റൂറൽ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം ബോംബുകൾ നിർവീര്യമാക്കി. പെരുവണ്ണാമൂഴി സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഉഗ്രശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്.