കോഴിക്കോട്: പി.എസ്.സി റാങ്ക് ലിസ്റ്റ് മറികടന്ന് സംസ്ഥാനത്തെ ഉദ്യോഗാര്‍ഥികളോട് കേരളത്തിലെ മാറി മാറി വരുന്ന സർക്കാരുകൾ കാണിക്കുന്നത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും യുവജന വിരുദ്ധവുമായ നടപടിയെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്.
പിൻവാതില്‍ നിയമന വിവാദം; ഇരു മുന്നണികളും കുറ്റക്കാരെന്ന് ബിജെപി - MT ramesh news
മാറി വരുന്ന എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ യുവാക്കളോട് കാണിക്കുന്നത് ക്രൂരതയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്.
പിൻവാതില്‍ നിയമന വിവാദം; ഇരു മുന്നണികളും കുറ്റക്കാരെന്ന് ബിജെപി
ഇപ്പോൾ എല്‍ഡിഎഫ് സർക്കാരും മുൻപ് യുഡിഎഫ് സർക്കാരും യുവാക്കളോട് കാണിക്കുന്നത് ക്രൂരതയാണ്. പിണറായി വിജയൻ സർക്കാർ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നുവെന്ന വ്യാജേന സിപിഎം സഹയാത്രികരെയും നേതാക്കളുടെ ബന്ധുക്കളെയും സ്ഥിരപ്പെടുത്തുകയാണ്. ഇത് ഉദ്യോഗാർഥികളോട് ചെയ്യുന്ന വഞ്ചനയാണെന്നും ഇതിനെതിരെ നടക്കുന്ന സമരം കേരളത്തിലെ ജനങ്ങൾ ഏറ്റെടുക്കുമെന്നും അദ്ധേഹം പറഞ്ഞു.