കോഴിക്കോട്: ആർഎസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിൻ്റെ പേരിൽ കെഎൻഎ ഖാദറിനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം മുസ്‌ലിം ലീഗിനില്ലെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡൻ്റ് എ.പി അബ്‌ദുല്ലക്കുട്ടി. നടപടി എടുത്താലും കെഎൻഎ ഖാദറിന് ഒരു കുഴപ്പവും ഉണ്ടാകില്ല. ദേശീയ രാഷ്ട്രീയത്തിൽ പ്രാധാന്യമുള്ള വ്യക്തിയാണ് കെഎൻഎ ഖാദറെന്നും നിലവിലെ വിവാദം അനാവശ്യമാണെന്നും എ.പി അബ്‌ദുല്ലക്കുട്ടി പറഞ്ഞു.
ആർഎസ്എസ് നേതാക്കള്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുസ്‌ലിം ലീഗ് നേതാവ് കെഎന്‍എ ഖാദര്‍ പങ്കെടുത്തതാണ് വിവാദമായത്. കോഴിക്കോട് കേസരി മന്ദിരത്തില്‍ സ്നേഹ ബോധി സാംസ്‌കാരിക സമ്മേളനത്തിലാണ് ഖാദര്‍ പങ്കെടുത്തത്. മന്ദിരത്തിലെ ചുവര്‍ ശില്‍പം അനാവരണം ചെയ്‌ത ഖാദറിനെ ആര്‍എസ്എസ് നേതാവ് ജെ നന്ദകുമാറാണ് പൊന്നാട അണിയിച്ചത്.
Read more: ആർഎസ്എസ് വേദിയിൽ ലീഗ് നേതാവ് കെഎൻഎ ഖാദർ: വിവാദത്തിന് പിന്നാലെ വിശദീകരണം