കോഴിക്കോട് :നടുവട്ടത്ത് ഉപയോഗ്യ ശൂന്യമായ വൈദ്യുതി പോസ്റ്റ്, മാറ്റുന്നതിനിടെ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു. ബേപ്പൂർ സ്വദേശി അർജുൻ(22) ആണ് മരിച്ചത്. വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സംഭവം. പോസ്റ്റ് മാറ്റുന്നതിനിടെ ബൈക്കിന് പിന്നിൽ ഇരുന്ന് വരികയായിരുന്ന അർജുന്‍റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.
കോഴിക്കോട് ഇലക്‌ട്രിക് പോസ്റ്റ് മാറ്റുന്നതിനിടെ റോഡിലേക്ക് വീണു ; ബൈക്ക് യാത്രികനായ 22 കാരന് ദാരുണാന്ത്യം - ഇലക്‌ട്രിക് പോസ്റ്റ് ശരീരത്തിലേക്ക് വീണ് യുവാവ് മരിച്ചു
ബേപ്പൂർ സ്വദേശി അർജുന്‍ ആണ് മരിച്ചത്. ബൈക്കിന് പിന്നിൽ ഇരുന്ന് വരികയായിരുന്ന ഇയാളുടെ ശരീരത്തിലേക്ക് പോസ്റ്റ് വീഴുകയായിരുന്നു
ഇലക്‌ട്രിക് പോസ്റ്റ് മാറ്റുന്നതിനിടെ റോഡിലേക്ക് മറിഞ്ഞു; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം
അതേസമയം കെഎസ്ഇബി കരാർ ജീവനക്കാർ ഒരു സുരക്ഷയുമില്ലാതെയാണ് പോസ്റ്റ് മറിച്ചിട്ടതെന്ന് നാട്ടുകാർ പറഞ്ഞു. പരിക്കേറ്റ അർജുനെ ആശുപത്രിയിൽ എത്തിക്കാൻ കെഎസ്ഇബി ജീപ്പ് വിട്ടുകൊടുത്തില്ലെന്നും ആരോപണമുണ്ട്.
നിരന്തരം വാഹനങ്ങൾ കടന്നുപോകുന്ന റോഡിലാണ് കടുത്ത അനാസ്ഥ ഉണ്ടായിരിക്കുന്നത്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയില്‍ പ്രതിഷേധിച്ച് നാട്ടുകാർ കോഴിക്കോട് - ബേപ്പൂർ പാത ഉപരോധിച്ചു.
Last Updated : Jun 23, 2022, 3:29 PM IST
TAGGED:
accident at naduvattom