കോഴിക്കോട്: വറുത്തുപ്പേരിയും ശർക്കരയുപ്പേരിയും ഇല്ലാതെ മലയാളിയുടെ ഓണസദ്യ പൂർണമാകില്ല. വാഴയിലയുടെ ഇടതുഭാഗത്ത് വിളമ്പുന്ന ശർക്കരവരട്ടിയും ഉപ്പേരിയും രുചിച്ചാണ് നമ്മൾ സദ്യയിലേക്ക് കടക്കുന്നത് തന്നെ.
കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും ശർക്കരവരട്ടിക്കും വറുത്തുപ്പേരിക്കും ആവശ്യക്കാരേറെയാണ്. സര്‍ക്കാരിന്‍റെ സൗജന്യ ഓണക്കിറ്റിൽ ഇവ ഉൾപ്പെടുത്തിയത് ആദ്യ ദിവസങ്ങളിൽ കച്ചവടക്കാരിൽ ആശങ്ക ജനിപ്പിച്ചിരുന്നു.