കേരളം

kerala

ETV Bharat / city

ഇന്ധനം കിട്ടാതെ നെട്ടോട്ടമോടി എൽപിജി ഓട്ടോറിക്ഷകൾ - local news updates

മലപ്പുറത്ത് പോയി ഇന്ധനം നിറക്കേണ്ട ഗതികേടിലാണ് ഡ്രൈവർമാർ. ഇതോടെ പലരും ഓട്ടോറിക്ഷ വീട്ടിൽ നിർത്തി മറ്റു ജോലിക്ക് പോകേണ്ട അവസ്ഥയിലാണ്

auto  lpg  fuel  ഇന്ധനം കിട്ടാതെ നെട്ടോട്ടമോടി എൽപിജി ഓട്ടോറിക്ഷകൾ  എൽപിജി ഓട്ടോറിക്ഷകൾ  കോഴിക്കോട് വാർത്തകൾ  Kozhikode local news updates  local news updates from Kozhikode  local news updates  local vartrhakal
ഇന്ധനം കിട്ടാതെ നെട്ടോട്ടമോടി എൽപിജി ഓട്ടോറിക്ഷകൾ

By

Published : Nov 28, 2019, 2:00 PM IST

Updated : Nov 28, 2019, 3:29 PM IST

കോഴിക്കോട്:എൽപിജി പമ്പുകൾ പ്രവർത്തിക്കാത്തത് നഗരത്തിലെ എല്‍പിജി ഓട്ടോറിക്ഷാ ഡ്രൈവർമാരെ വലക്കുന്നു. മൂന്ന് എല്‍പിജി പമ്പുകളാണ് കോഴിക്കോട് നഗരത്തിലുള്ളത്. എന്നാൽ ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രമാണ് പലപ്പോഴും പ്രവർത്തിക്കുന്നത്. ഗ്യാസ് തീരുന്നതും യന്ത്രതകരാറും മറ്റുമായി മിക്കപ്പോഴും എൽപിജി പമ്പുകൾ പ്രവർത്തിക്കാറില്ലെന്ന് നഗരത്തിലെ ഓട്ടോ ഡ്രൈവർമാർ പറയുന്നു.

ഇന്ധനം കിട്ടാതെ നെട്ടോട്ടമോടി എൽപിജി ഓട്ടോറിക്ഷകൾ

നിലവിൽ ഒരു മാസത്തോളമായി നഗരത്തിൽ വലിയ തോതിൽ എൽപിജി ക്ഷാമം നേരിടുകയാണ്. രണ്ട് പമ്പുകളിൽ ഒരു മാസക്കാലമായി ഇന്ധനം ലഭ്യമാവാത്തതിനാൽ മലപ്പുറത്ത് പോയി ഇന്ധനം നിറയ്ക്കേണ്ട ഗതികേടിലാണ് ഡ്രൈവർമാർ. ഇതോടെ ഓട്ടോറിക്ഷ വീട്ടിൽ നിർത്തി മറ്റു ജോലിക്ക് പോകേണ്ട സ്ഥിതിയിലാണെന്ന് ഡ്രൈവർമാർ പറയുന്നു. ഇന്ധനം ലഭിക്കാതായതോടെ ലോൺ എടുത്ത് വാങ്ങിയ വണ്ടിയുടെ തിരിച്ചടവുകൾ പോലും മുടങ്ങിയ അവസ്ഥയാണെന്നും ഇവർ പറയുന്നു.

വായു മലിനീകരണം നിയന്ത്രിക്കാൻ സിഎൻജി, ഇലക്ട്രിക് ഓട്ടോകൾ സർക്കാർ പ്രോത്സാഹിപ്പിക്കുന്ന കാലത്താണ് സമാന രീതിയിൽ പ്രവർത്തിക്കുന്ന എൽപിജി വാഹനങ്ങൾക്ക് ഓടിക്കാൻ ഇന്ധനം ലഭിക്കാത്തത് എന്നതും ശ്രദ്ധേയമാണ്. എൽപിജി ക്ഷാമം പരിഹരിക്കാൻ കഴിയാത്ത സർക്കാർ സിഎൻജി ഓട്ടോറിക്ഷകളുടെ ഇന്ധനം എങ്ങനെ ലഭ്യമാക്കുമെന്നാണ് ഓട്ടോ തൊഴിലാളികൾ ചോദിക്കുന്നത്.

Last Updated : Nov 28, 2019, 3:29 PM IST

ABOUT THE AUTHOR

...view details