കേരളം

kerala

ETV Bharat / city

'പൊലീസ് സേനയില്‍ ക്രിമിനലുകള്‍ '; ആഭ്യന്തര വകുപ്പിന് വീഴ്‌ച സംഭവിച്ചോയെന്ന് പരിശോധിക്കണമെന്ന് എഐവൈഎഫ് - jismon criticise kerala police

പൊലീസിൻ്റെ വീഴ്‌ച സര്‍ക്കാരിന്‍റെ പ്രതിച്ഛായക്ക് തിരിച്ചടിയെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോൻ.

പൊലീസിനെതിരെ എഐവൈഎഫ്  പൊലീസ് സേന ക്രിമിനലുകല്‍  ആഭ്യന്തര വകുപ്പ് വീഴ്‌ച ജിസ്മോൻ  aiyf against kerala police  jismon criticise kerala police  kerala police atrocity in train latest
'പൊലീസ് സേനയില്‍ ക്രിമിനലുകള്‍ കൂടി വരുന്നു'; ആഭ്യന്തര വകുപ്പിന് വീഴ്‌ച സംഭവിച്ചോയെന്ന് പരിശോധിക്കണമെന്ന് എഐവൈഎഫ്

By

Published : Jan 3, 2022, 4:10 PM IST

കോഴിക്കോട്: പൊലീസ് സേനയിൽ ക്രിമിനലുകൾ കൂടി വരികയാണെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്‌മോൻ. ഇത്തരം ക്രിമനലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. ആഭ്യന്തര വകുപ്പിന് വീഴ്‌ച സംഭവിച്ചോയെന്ന് പരിശോധിക്കണമെന്നും ജിസ്‌മോൻ ആവശ്യപ്പെട്ടു.

എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോൻ മാധ്യമങ്ങളോട്

കണ്ണൂരിൽ ട്രെയിനിൽ നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ചയാണ്. പൊലീസിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന ഗുരുതരമായ വീഴ്‌ചകൾ എൽഡിഎഫിൻ്റെ ജനകീയ പൊലീസ് നയത്തിന് വലിയ തരത്തിൽ ശോഭകെടുത്തുന്നുണ്ട്.

അത്തരം പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. പൊലീസ് കംപ്ലെയിൻ്റ്‌ അതോറിറ്റികൾ പൊലീസ് സഹായ സമിതികളാവുന്ന സാഹചര്യമാണ് കേരളത്തിൽ കാണുന്നത്. പരാതിക്കാർക്ക് നീതി ലഭിക്കാത്ത സാഹചര്യം പലപ്പോഴും ഉണ്ടാകുന്നുണ്ട്.

പൊലീസ് നയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എൽഡിഎഫ് സർക്കാർ പരിശോധിക്കണം. പൊലീസുകാർക്കെതിരെയുള്ള നടപടികൾ കൈകാര്യം ചെയ്യാൻ നിയമ നിർമാണം നടത്തണമെന്നാണ് എഐവൈഎഫിൻ്റെ അഭിപ്രായമെന്നും ജിസ്‌മോൻ കൂട്ടിച്ചേർത്തു.

Also read: 'കായിക മര്‍ദനം വനിത യാത്രികരുടെ പരാതിയെ തുടര്‍ന്ന്!': ന്യായീകരിച്ച് ഡി.വൈ.എസ്‌.പി

ABOUT THE AUTHOR

...view details