കേരളം

kerala

ETV Bharat / city

ആക്‌ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് നേരെ വീണ്ടും ആക്രമണം - ബിന്ദു അമ്മിണിക്ക് നേരെ വീണ്ടും ആക്രമണം

വീഡിയോ ദൃശ്യങ്ങള്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് പുറത്തു വിട്ടത്.

Activist Bindu Ammini attacked  drunkard attacked Bindu Ammini  ബിന്ദു അമ്മിണിക്ക് നേരെ വീണ്ടും ആക്രമണം  ആക്‌ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് മർദനം
ആക്‌ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് നേരെ വീണ്ടും ആക്രമണം

By

Published : Jan 5, 2022, 8:59 PM IST

കോഴിക്കോട്: വനിത ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് നേരെ വീണ്ടും ആക്രമണം. കോഴിക്കോട് ബീച്ചിൽ വച്ച് മദ്യലഹരിയിൽ ഒരാൾ അക്രമിക്കുകയായിരുന്നു എന്നാണ് പരാതി. സംഭവത്തിൽ വെള്ളയിൽ പൊലീസ് കേസെടുത്തു. വാഹനം നിർത്തുന്നതുമായി ബന്ധപ്പെട്ട തർക്കം കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

ആക്‌ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് നേരെ വീണ്ടും ആക്രമണം

മര്‍ദിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് പുറത്തു വിട്ടത്. ആക്രമണം ചെറുക്കുന്നതിന്‍റെ ഭാഗമായിഇയാളെ ബിന്ദു അമ്മിണിയും മര്‍ദിക്കുന്നുണ്ട്.

കറുത്ത ഷര്‍ട്ടും വെളുത്ത മുണ്ടു മുടുത്ത ഇയാള്‍ ബിന്ദു അമ്മിണിയെ ആക്രമിക്കുന്ന ദൃശ്യം വ്യക്തമാണ്. ഇയാള്‍ അടിക്കുന്നതിനിടയില്‍ ഇയാളുടെ ഫോണ്‍ ബിന്ദു അമ്മിണി വലിച്ചെറിയുന്നതും കാണാം. ഐപിസി 323, 509 അടിപിടി, സ്ത്രീകളെ അപമാനിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

Also read:Kartik Aaryan meets fan girls: ആ വിളി കേട്ടു... ഇതാണ് ആരാധികമാരുടെ കാർത്തിക് ആര്യൻ

ABOUT THE AUTHOR

...view details