കേരളം

kerala

ETV Bharat / city

കസ്റ്റഡിയിൽ നിന്ന് പ്രതി രക്ഷപ്പെട്ട സംഭവം; രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാവാൻ സാധ്യത

ഇന്നലെ വൈകിട്ടാണ് കൊടുങ്ങല്ലൂർ സ്വദേശിയായ ഫെബിൻ റാഫി ചേവായൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി ഓടിയത്. അര മണിക്കൂറിന് ശേഷം പൊലീസ് ഇയാളെ പിടികൂടി

By

Published : Jan 30, 2022, 1:15 PM IST

accused escaped from Chevayur police station  Action against two officers in Chevayur police station  കസ്റ്റഡിയിൽ നിന്ന് പ്രതി രക്ഷപ്പെട്ട സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി  ചേവായൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് പ്രതി ഇറങ്ങി ഓടിയ സംഭവം  ഫെബിൻ റാഫി രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തിൽ പൊലീസിനെതിരെ നടപടി
കസ്റ്റഡിയിൽ നിന്ന് പ്രതി രക്ഷപ്പെട്ട സംഭവം; രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാവാൻ സാധ്യത

കോഴിക്കോട്: ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് പ്രതി ഇറങ്ങി ഓടിയ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകാൻ സാധ്യത. ഇന്നലെ വൈകിട്ട് കൊടുങ്ങല്ലൂർ സ്വദേശിയായ ഫെബിൻ റാഫിയാണ് ചേവായൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്.

വൈകിട്ട് ആറ് മണിയോടെ രക്ഷപ്പെട്ട പ്രതിയെ 7.15ഓടെ പൊലീസ് പിടികൂടിയിരുന്നു. അര മണിക്കൂറിനകം പ്രതിയെ വീണ്ടും പിടികൂടിയെങ്കിലും ചേവായൂർ പൊലീസിന് സുരക്ഷാ വീഴ്‌ച ഉണ്ടായി എന്ന രീതിയിലാണ് നടപടി ഉണ്ടാവുക.

ALSO READ:നിരീക്ഷണ ക്യാമറയോ മതിയായ ജീവനക്കാരോ ഇല്ല; ചിൽഡ്രൻസ് ഹോമിലെ സുരക്ഷ വീഴ്‌ചകള്‍

ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇന്ന് ക്രൈം ബ്രാഞ്ച് സിറ്റി പൊലീസ് കമ്മീഷണർക്ക് സമർപ്പിക്കും. അതേസമയം ഫെബിൻ ഉൾപ്പടെ രണ്ടു പ്രതികളെയും ഇന്നലെ വൈകിട്ട് തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details