കേരളം

kerala

ETV Bharat / city

ഖത്തറിൽ കാറപകടത്തിൽ മലയാളി യുവാവ് മരിച്ചു - കോഴിക്കോട്

കോഴിക്കോട് പന്തിരിക്കര സ്വദേശി ജുനൈസ്(27) ആണ് മരിച്ചത്

മലയാളി യുവാവ് മരിച്ചു

By

Published : Jun 26, 2019, 2:16 AM IST

കോഴിക്കോട്: ഖത്തർ അൽ കീസയിലുണ്ടായ കാറപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് പന്തിരിക്കര സ്വദേശി ജുനൈസ്(27) ആണ് മരിച്ചത്. ഖത്തറിൽ അക്കൗണ്ടന്‍റായി ജോലി ചെയതു വരുന്ന ജുനൈസ് സ്പോൺസറെ കണ്ട് തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്. ജുനൈസ് സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന സഹോദരി ഭർത്താവ് നസീറിനെ(35) ഗുരുതരമായ പരിക്കുകളോടെ ഖത്തർ ഹമദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് അപകടം നടന്നത്. മൃതദേഹം വ്യാഴാഴ്ച്ച നാട്ടിലെത്തിക്കും.

ABOUT THE AUTHOR

...view details