കോഴിക്കോട്: എക്സൈസ് സംഘം മലയോര മേഖലയിൽ നടത്തിയ റെയ്‌ഡിൽ കൂവക്കൊല്ലി മലയോരത്ത് നിന്നും 550 ലിറ്റർ വാഷും, 15 ലിറ്റർ ചാരായവും പിടികൂടി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നാദാപുരം എക്സൈസ് പ്രിവന്‍റീവ് ഓഫിസർ സി.പി. ഷാജിയുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ സഹകരണത്തോടെ നടത്തിയ റെയ്‌ഡിലാണ് ചാരായവും, വാഷും പിടികൂടി നശിപ്പിച്ചത്.
കൂവക്കൊല്ലി മലയിൽ 550 ലിറ്റർ വാഷും 15 ലിറ്റർ ചാരായവും പിടികൂടി
പ്രദേശവാസികളുടെ സഹകരണത്തോടെ നടത്തിയ റെയ്‌ഡിലാണ് ചാരായവും, വാഷും പിടികൂടി നശിപ്പിച്ചത്.
കുറ്റ്യാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ കക്കട്ട് തിനൂർ കൂവക്കൊല്ലി മലയിൽ കൈ തോടിനടുത്ത് പ്ലാസ്റ്റിക്ക് ബാരലിലും കന്നാസുകളിലുമായി സൂക്ഷിച്ച നിലയിലായിരുന്നു വാഷും, ചാരായവും. ഇവിടെ നിന്ന് ഗ്യാസ് സിലിണ്ടർ, സ്റ്റൗ, വാറ്റുപകരണങ്ങൾ എന്നിവയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച്ച വൈകുന്നേരം മൂന്നര മണിയോടെയാണ് അധികൃതർ പരിശോധന നടത്തിയത്. വ്യാജവാറ്റിന് കുപ്രസിദ്ധി നേടിയ തൊട്ടിൽപ്പാലം, കരിങ്ങാട്, മേഖലയിലും എക്സൈസ് ഇന്‍റലിജൻസ് ബ്യുറോയുടെ നിർദേശത്തെ തുടർന്ന് റെയ്ഡ് നടത്തി.