കേരളം

kerala

ETV Bharat / city

നാദാപുരത്ത് സ്ഥിതി ഗുരുതരം; 50 പേരുടെ ആന്‍റിജൻ ബോഡി ടെസ്റ്റ് പോസറ്റീവ് - നാദാപുരം

നാദാപുരം താലൂക്ക് ആശുപത്രിയിൽ 75 പേരുടെ സ്രവ പരിശോധനയിൽ മൂന്ന് പേരുടെയും തൂണേരി പ്രാഥമിക കേന്ദ്രത്തിൽ 325 പേരിൽ നടത്തിയ പരിശോധനയിൽ 47 പേരുടെയും ഫലങ്ങളാണ് പോസറ്റീവായത്.

covid News Kozhikode  Antigen Body Test positive in Nadapuram  ആന്‍റിജൻ ബോഡി ടെസ്റ്റ്  നാദാപുരം  കോഴിക്കോട് കൊവിഡ്
നാദാപുരത്ത് സ്ഥിതി ഗുരുതരം; 50 പേരുടെ ആന്‍റിജൻ ബോഡി ടെസ്റ്റ് പോസറ്റീവ്

By

Published : Jul 14, 2020, 12:51 AM IST

കോഴിക്കോട്: കൊവിഡ് സാമൂഹ്യ വ്യാപന സാധ്യതാ സൂചനയുമായി നാദാപുരം മേഖലയിൽ സ്ഥിതി അതീവ ഗുരുതരം. 400 പേരിൽ നടത്തിയ കൊവിഡ് ആന്‍റിജൻ ബോഡി ടെസ്റ്റിൽ 50 പേരുടെ പരിശോധന ഫലം പോസറ്റീവ്. ശനിയാഴ്ച മൂന്ന് പേർക്ക് മേഖലയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ രോഗബാധയുടെ ഉറവിടം വ്യക്തമായിരുന്നില്ല. ഇവരുമായി പ്രാഥമിക സമ്പർക്കമുള്ളവരെയാണ് തിങ്കളാഴ്ച പരിശോധന വിധേയരാക്കിയത്. പോസറ്റീവായവരെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററിലേക്ക് മാറ്റി.

നാദാപുരം താലൂക്ക് ആശുപത്രിയിൽ 75 പേരുടെ സ്രവ പരിശോധനയിൽ മൂന്ന് പേരുടെയും തൂണേരി പ്രാഥമിക കേന്ദ്രത്തിൽ 325 പേരിൽ നടത്തിയ പരിശോധനയിൽ 47 പേരുടെയും ഫലങ്ങളാണ് പോസറ്റീവായത്. ഇനിയും പരിശോധന ഫലം പുറത്ത് വരേണ്ടതുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. തൂണേരിയിൽ 66കാരിക്കും 27കാരനും നാദാപുരത്ത് 34 കാരിക്കുമാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഇവർക്ക് എവിടെ നിന്നാണ് രോഗ പകർച്ച ഉണ്ടായതെന്ന് വ്യക്തമായിട്ടില്ല. പേരോട് ഒരു മരണ വീട് സന്ദർശിച്ചവരുടെ പരിശോധഫലമാണ് കൂടുതലായും പോസറ്റീവായത്. ആരോഗ്യ വകുപ്പ് നിർദേശം അവഗണിച്ച് കുടുതൽ പേർ മരണവീട്ടിലേക്ക് പോയത് വിനയായിട്ടുണ്ട്.

തൂണേരിയിൽ ജനപ്രതിനിധി അടക്കമുള്ളവരുടെ ആന്‍റിജൻ പരിശോധന ഫലം പോസറ്റീവായത് ഏറെ പരിഭ്രാന്തി പടർത്തിയിട്ടുണ്ട്. രോഗികളുമായി സമ്പർക്കത്തിലായവരുടെ പട്ടിക അഞ്ഞുറോളം വരുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ പുതിയ കണക്ക്. നാദാപുരത്ത് ഒരു വ്യാപരിയുടെ ആന്‍റിജൻ പരിശോധനാഫലവും പോസിറ്റീവായിട്ടുണ്ട്. ഇവരുടെ ഗൃഹപ്രവേശനം നടന്നത് അടുത്തിടെയാണ്. ഇതിൽ പങ്കെടുത്തവരും ആശങ്കയിലാണ്. നാദാപുരത്ത് തന്നെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍റര്‍ ആരംഭിക്കാനുള്ള പ്രാരംഭ നടപടികൾ ആരോഗ്യ വകുപ്പ് ആരംഭിച്ചു. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉൾപെടെയുള്ളവരുടെ ഫലം പോസറ്റീവ് ആയതോടെ പഞ്ചായത്ത് അടച്ച് പൂട്ടി. ഫയർഫോഴ്‌സെത്തി ഓഫീസില്‍ അണു നശീകരണം നടത്തുമെന്ന് അധികൃതർ പറഞ്ഞു

ABOUT THE AUTHOR

...view details