കേരളം

kerala

ETV Bharat / city

14 കോടി രൂപയുടെ ഹാഷിഷുമായി തിരുവനന്തപുരത്ത് അഞ്ച് പേർ അറസ്റ്റിൽ - എക്സൈസ് കമ്മീഷണർ

ആന്ധ്രയിൽനിന്ന് കടത്തിക്കൊണ്ടുവന്ന 14 കോടിയുടെ ഹാഷിഷുമായി തിരുവനന്തപുരത്ത് അഞ്ച് പേർ എക്സൈസ് സംഘത്തിന്‍റെ പിടിയിലായി. സംഘം സഞ്ചരിച്ച ഇന്നോവ കാറും എട്ടര ലക്ഷം രൂപയും പിടിച്ചെടുത്തു.

ഹാഷിഷുമായി പിടിയിലായവർ

By

Published : Mar 22, 2019, 7:57 PM IST

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് ലഹരിക്കടത്ത് സംഘം പിടിയിലായത്. തിരുവനന്തപുരം സ്വദേശികളായ ഷഫീഖ്, ഷാജൻ, ഇടുക്കി സ്വദേശികളായ അനിൽകുമാർ, ബാബു, ആന്ധ്ര സ്വദേശിയും ഇടുക്കിയിൽ താമസക്കാരനുമായ ബാബു എന്നിവരാണ് പിടിയിലായത്.

13.5 കിലോഗ്രാം ഹാഷിഷ് ആണ് പിടിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ഇതിന് 14 കോടി രൂപ വിലമതിക്കുമെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് പറഞ്ഞു. ലഹരി വില്പനക്ക് തടയിടാൻ അയൽ സംസ്ഥാനങ്ങളുടെ സഹകരണം കൂടി തേടുന്നുണ്ട്.സംസ്ഥാന പോലീസുമായി ഈ വിഷയം ചർച്ച ചെയ്തതായും ഋഷിരാജ് സിംഗ് അറിയിച്ചു.

14 കോടിയുടെ ഹാഷിഷുമായി തിരുവനന്തപുരത്ത് അഞ്ച് പേർ എക്സൈസ് സംഘത്തിന്‍റെ പിടിയിലായി

ABOUT THE AUTHOR

...view details