കോഴിക്കോട് : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ സാംബിയ സ്വദേശിനിയില്‍ നിന്ന് അഞ്ച് കിലോ ഹെറോയിൻ പിടിച്ചെടുത്തു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡി.ആർ.ഐ) ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കരിപ്പൂരിലെത്തിയ യാത്രക്കാരിയില്‍ നിന്ന് 5 കിലോ ഹെറോയിന്‍ പിടിച്ചു - ഹെറോയിന്‍
ലഹരിമരുന്ന് പിടിച്ചത് ഖത്തറില്‍ നിന്നെത്തിയ സാംബിയ സ്വദേശിനി ബിഷാല സോമോയില്‍ നിന്ന്
കരിപ്പൂരിലെത്തിയ സാംബിയ സ്വദേശിനിയില്‍ നിന്നും 5 കിലോ ഹെറോയിന്‍ പിടിച്ചെടുത്തു
ALSO READ:തടവുകാരൻ ഫോണ്‍ വിളിച്ചത് രണ്ടായിരത്തിലേറെ തവണ ; വിശദീകരണം തേടി ഡിജിപി
ദോഹയിൽ നിന്ന് ഖത്തർ എയർവേയ്‌സ് വിമാനത്തിൽ പുലർച്ചെയെത്തിയ ബിഷാല സോമോയില്‍ നിന്നാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. ഇവരുടെ ബാഗേജില്‍ 4,985 ഗ്രാം ഹെറോയിൻ ഒളിപ്പിച്ച നിലയിലായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.