കോഴിക്കോട്:വീട്ടുമുറ്റത്തും പറമ്പിലുമെല്ലാം വ്യത്യസ്‌ത ഇനം താമരകൾ നട്ടുപിടിപ്പിച്ച് പരിപാലിക്കുകയാണ് കോഴിക്കോട് ചാത്തമംഗലം പൂളക്കോട് സ്വദേശിനിയായ പ്രവിത. 40ഓളം ഇനം ഹൈബ്രിഡ് താമരകളാണ് പ്രവിതയുടെ തോട്ടത്തിലുള്ളത്. കഴിഞ്ഞ ദിവസം സഹസ്രദളം കൂടി വിരിഞ്ഞതിന്‍റെ സന്തോഷത്തിലാണ് പ്രവിതയിപ്പോൾ.
ആളുകൾ വാണിജ്യാവശ്യത്തിനാണ് താമര കൃഷി നടത്താറുള്ളതെന്നിരിക്കെ പ്രവിതക്ക് ഇത് കൗതുകം മാത്രമാണ്. ചെറിയ പ്ലാസ്റ്റിക് ട്രേകളിലും കുപ്പികളിലുമാണ് പ്രവിത താമര വളർത്തുന്നത്. ബൂച്ച, റെഡ് പിയോണി, വൈറ്റ് പിയോണി തുടങ്ങിയ ഹൈബ്രിഡ് ഇനം താമരകളാണ് പ്രവിതയുടെ ശേഖരത്തിലുള്ളത്. നാല് വർഷം മുമ്പാണ് പ്രവിത ഈ ഉദ്യമം ആരംഭിക്കുന്നത്.