കോഴിക്കോട്: കൊവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മഞ്ചേരി പയ്യനാട് സ്വദേശി അഷ്റഫിന്‍റെ മകൾ നഹയാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. അതേസമയം, കുട്ടിക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അമ്മയ്ക്ക് രോഗലക്ഷണങ്ങളൊന്നുമില്ല. പെണ്‍കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ബന്ധുക്കളും ചികിത്സിച്ച മഞ്ചേരിയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും ജീവനക്കാരുമടക്കം 47 പേര് നിരീക്ഷണത്തില്‍ ആണ്. 14 ബന്ധുക്കളില്‍ 11 പേര് ആശുപത്രിയിലും ബാക്കി മൂന്നുപേര്‍ വീട്ടിലുമാണ് നിരീക്ഷണത്തിലുള്ളത്.
കൊവിഡ് ചികിത്സയിലായിരുന്ന കുഞ്ഞ് ഹൃദയാഘാതം മൂലം മരിച്ചു - കോഴിക്കോട് മെഡിക്കല്‍ കോളജ്
കൊവിഡ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു
08:55 April 24
മലപ്പുറം മഞ്ചേരി സ്വദേശികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.
Last Updated : Apr 24, 2020, 11:47 AM IST