കോഴിക്കോട്: കൂടരഞ്ഞി കൂമ്പാറയിൽ വൻ കഞ്ചാവ് വേട്ട. 10.5 കിലോ കഞ്ചാവുമായി മൂന്നുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്‌തു. മലപ്പുറം കാളികാവ് സ്വദേശി സുഫൈൽ, മുഹമ്മദ് ഹാഷിർ, ഷിബിൻ ചന്തക്കുന്ന് എന്നിവരാണ് പിടിയിലായത്. കഞ്ചാവ് കടത്താൻ ശ്രമിച്ച കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
കൂമ്പാറയിൽ വൻ കഞ്ചാവ് വേട്ട; 10.5 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ - കോഴിക്കോട് കഞ്ചാവ് അറസ്റ്റ്
കാറില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച മൂന്നുപേരാണ് അറസ്റ്റിലായത്
കൂമ്പാറയിൽ വൻ കഞ്ചാവ് വേട്ട; 10.5 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ
കാറിന്‍റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്ക്വാഡും മലപ്പുറം ഇൻറലിജൻസ് ബ്യൂറോയുടെയും നേതൃത്വത്തിൽ മഞ്ചേരി എക്സൈസ് റേഞ്ച് പാർട്ടി മഞ്ചേരി പയ്യനാട് ഭാഗത്ത് നിന്ന് കഞ്ചാവുമായി ഒരാളെ പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കൂമ്പാറയിൽ നിന്നും മൂന്നുപേരെ പിടികൂടിയത്.
Also read: അടച്ചിട്ട വീട്ടിൽ അഴുകിയ മൃതദേഹം; കൊലക്കേസ് പ്രതിയുടേതെന്ന് സംശയം