കോട്ടയം :ഭരണഘടനക്കെതിരായ മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തം. കോട്ടയത്ത് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലം കത്തിച്ചു. സജി ചെറിയാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം നഗരത്തിൽ പ്രകടനം നടത്തിയ ശേഷമാണ് മന്ത്രിയുടെ കോലം കത്തിച്ചത്.
ഗാന്ധി സ്‌ക്വയറിൽ നിന്നും ആരംഭിച്ച പ്രകടനം നഗരത്തെ വലംവച്ച ശേഷം തിരികെ ഗാന്ധി സ്‌ക്വയറിൽ എത്തി സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം കോൺഗ്രസ് നേതാവ് അഡ്വ. ഫിൽസൺ മാത്യൂസ് ഉദ്ഘാടനം ചെയ്‌തു. ഇന്ത്യൻ ഭരണഘടനയെ തള്ളി പറഞ്ഞ സജി ചെറിയാന് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് അദ്ദേഹം പറഞ്ഞു.